വഴിയിലെ കല്ലുകൾ


വഴിയിലെ കല്ലുകൾ
ad
ad
ad

വഴിയിലെ കല്ലുകൾ

 പാസ്റ്റർ വി. ഡി. തങ്കച്ചൻ, ദുബായ് 

ലവിധ കല്ലുകളെക്കുറിച്ച് നമുക്ക് തിരുവെഴുത്തിൽ കാണാം. ഉടമ്പടിയുടെ കല്ലുകൾ, തോട്ടിലെ കല്ലുകൾ, ചെത്തി മിനുക്കി ആലയപ്പണിക്കുപയോഗിച്ച കല്ലുകൾ, വീടുപണിഞ്ഞവർ തള്ളിക്കളഞ്ഞ കല്ലുകൾ, വീടിന്റെ മൂലക്കല്ല്, ഉടയ്ക്കപ്പെട്ട കല്ല്, തകർക്കപ്പെട്ട പാറ, ഗിൽഗാലിലെ സ്മാരകക്കല്ല് എന്നിവ അവയിൽ ചിലതു മാത്രമാണ്.

ad
ad
ad

തലയിണയായ കല്ല്

ഉല്പത്തി 28:11-ൽ ജ്യേഷ്ഠനെ പേടിച്ച് അമ്മയുടെ ഉപദേശപ്രകാരം വീടുവിട്ട് അമ്മാവന്റെ വീട്ടിലേക്കു യാത്ര ചെയ്യുന്ന യാക്കോബ്. യാത്രാമധ്യേ നേരം വൈകിയതും യാത്ര തന്നെ നന്നായി ക്ഷീണിപ്പിച്ചതുമെന്ന തിരിച്ചറിവ് ഒന്ന് വിശ്രമിക്കാൻ നിർബന്ധിതനാക്കി.

യാക്കോബ് തന്നെ സ്നേഹിക്കുന്ന പലരെയും, പലതിനെയും വിട്ട് വളരെ ദൂരത്തിലായി. ആശ്രയം എന്ന് കരുതിയവർ ആരും കൂടെയില്ല. ചുറ്റും നോക്കിയപ്പോൾ അതാ, ഒരു കല്ല് കിടക്കുന്നു. അതു എടുത്തു താൻ തലയിണയായി വെച്ചു. അതു അല്പം മിനുസമുള്ളതായിരുന്നിരിക്കാം. അല്ലായെങ്കിൽ തലയ്ക്കു വെച്ചു കിടന്നുറങ്ങാൻ കഴിയില്ലല്ലോ! മരുഭൂമിയിലെ അസ്വസ്ഥപ്പെടുത്തുന്ന ചൂടുകാറ്റും ഏകാന്തതയും ഒരു ഭാഗത്തുണ്ടെങ്കിലും ക്ഷീണം അവനെ ഉറക്കത്തിലേക്കു നയിച്ചു.

ഉറക്കത്തിൽ യാക്കോബ് ഒരു ദർശനം കാണുന്നു—ചുവട് ഭൂമിയിലും തല സ്വർഗത്തോളവും എത്തുന്ന ഒരു കോവേണി. അതിൽ കൂടി ദൈവത്തിന്റെ ദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ഇവിടെ ഒരു പ്രത്യേകതയുള്ളത്, സ്വർഗവാസികളായ ദൂതന്മാർ ഭൂമിയിൽനിന്നും ഉയരങ്ങളിലേക്ക് കയറുന്നതാണ്. ഇവർ ഇറങ്ങാതെ എങ്ങനെയാണ് കയറുവാൻ കഴിയുന്നത്?

ad
ad
ad
ad
ad
ad
ad
ad
ad

പകൽ യാത്രയിലും രാത്രിയുടെ ഏകാന്തതയിലും ഭയത്തിന്റെയും ഭീതിയുടെയും സമയത്തും നിന്നോടുകൂടെ യാത്രചെയ്ത  പിതാക്കന്മാരുടെ ദൈവം, വാഗ്ദത്തങ്ങളിൽനിന്നും മാറാതെ കൂടെ യാത്രചെയ്തത്, യാക്കോബേ, നിനക്ക് അനുഭവിച്ചറിയാൻ കഴിയാതെ പോയി.

യാക്കോബ് ധൈര്യമായി ഉറങ്ങി. രാത്രിയിലെ ദർശനം യാക്കോബിനെ പൂർണ ധൈര്യവാനാക്കി.
പ്രഭാതയാമത്തിൽ യാക്കോബ് എഴുന്നേറ്റു. രാത്രിയിൽ തന്റെ തലയിണയായിരുന്ന കല്ല് കൈയിൽ എടുത്തു. എവിടെ ദൈവിക സാന്നിധ്യം അനുഭവിച്ചോ അവിടെ ഒരു കല്ല് ഒരു തൂണായി നാട്ടിനിറുത്തി.

കൈയിൽ കരുതിയിരുന്ന ആവശ്യസാധനങ്ങളിൽ എണ്ണയും ഉണ്ടായിരുന്നുവെന്ന് നമുക്ക് ചിന്തിക്കാം. എണ്ണ കൊടുത്തയക്കാൻ യാക്കോബിന്റെ അമ്മ മറന്നില്ല. എങ്ങനെ യാത്ര ചെയ്യണം, എവിടേക്ക് പോകണം എന്നൊക്കെ ഉപദേശം കൊടുത്ത് യാത്രയയച്ച മാതാവ്, മകന്റെ യാത്രയിൽ തളർന്നുപോകാതെ ഭക്ഷണസാധനങ്ങളോടുകൂടി കുറച്ച് എണ്ണയും കൊടുത്തയച്ചിരിക്കാം.

ad
ad
ad
ad
ad
ad
ad
ad
ad

ഇന്ന് പല തലമുറകളുടെയും ജീവിതയാത്രയിൽ കൈമോശം വന്നതും വന്നുകൊണ്ടിരിക്കുന്നതും പരിശുദ്ധാത്മാവാകുന്ന എണ്ണ മാത്രമാണ്. ഭക്ഷിപ്പാനും ധൈര്യപ്പെടുത്താനും എല്ലാം മക്കൾക്കുവേണ്ടി കരുതുമ്പോൾ അല്പം എണ്ണ കൂടെ കൊടുക്കണേ.

യഹോവയുടെ സന്നിധിയിൽ ഇപ്രകാരം ഉടമ്പടി ചെയ്തു: ഈ യാത്ര സഫലമായി തീർന്ന് ഞാൻ മടങ്ങി എന്റെ അപ്പന്റെ വീട്ടിൽ സുഖമായി എത്തിച്ചേർന്നാൽ ഈ സ്ഥലം യഹോവയുടെ ആലയമായി തീരും. ഈ ഉടമ്പടിക്ക് മരുഭൂമിയിലെ കല്ല് സാക്ഷിയും അടയാളവുമായി തീർന്നു.

മിനുസമുള്ള കല്ലുകൾ

യാക്കോബിന്റെ കല്ല് വിശ്രമത്തിന്റെയും സാക്ഷ്യത്തിന്റെയും കല്ലായിരുന്നെങ്കിൽ, ദാവീദിന്റെ കല്ലുകൾ പോരാട്ടത്തിന്റെയും വിജയത്തിന്റെയും കല്ലുകളായിരുന്നു.

ad
ad
ad
ad
ad
ad
ad
ad
ad

1 ശമൂവേൽ 17:40-ൽ തോട്ടിലെ മിനുസമുള്ള അഞ്ചു കല്ലുകളെക്കുറിച്ച് പ്രതിപാദിക്കുന്നു.
ദാവീദിന്റെ യാത്ര എങ്ങോട്ടാണ്? തന്റെ ജനതയ്ക്കും രാജാവിനും എതിരെ വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്ന വില്ലാളിയും യോദ്ധാവും സർവ ഫെലിസ്ത്യപട്ടാളത്തിന്റെയും പ്രതിനിധിയായി മലമുകളിൽ നിൽക്കുന്ന ഗോല്യാത്തിന്റെ അടുക്കലേക്കാണ്.

ആടുകളെ മേയ്ച്ചു വനാന്തരത്തിൽ പരിചയം നേടിയ ഒരു യുവാവ്. കയ്യിൽ ഒരു വടി, ഇടയസഞ്ചിയിൽ ചില കല്ലുകൾ, ഒരു കവിണ. തകർത്തുകളയാൻ വെല്ലുവിളിക്കുന്ന ശത്രുവിന്റെയും കിങ്കരന്മാരുടെയും ആർത്തട്ടഹസിക്കുന്ന ശബ്ദം ദാവീദിനെ അസ്വസ്ഥനാക്കി.

സഹോദരന്മാരെ കാണാനും അവരുടെ ക്ഷേമം അന്വേഷിക്കുവാനുമായി അപ്പനിൽനിന്നും നിയോഗം പ്രാപിച്ചു. രാജസന്നിധിയിൽനിന്നും പടനായകന്റെ പടക്കോപ്പു അണിയിക്കപ്പെട്ടു. യുദ്ധം പരിശീലിച്ചിട്ടില്ലാത്ത ദാവീദ് പടച്ചട്ട ഊരിവെച്ചു. പരിചയമില്ലാത്തതും ശീലിക്കാത്തതുമായ പല വേഷങ്ങളും മാറ്റിവെച്ചു.

ad
ad
ad
ad
ad
ad
ad
ad
ad

തനിക്കു വഴങ്ങുന്ന ചില സാക്ഷ്യങ്ങൾ മനസ്സിൽ കരുതുക മാത്രമല്ല, രാജാവിന്റെ ഉറപ്പിനായി തുറന്നു പറയുകയും ചെയ്തു. അഭിഷേകത്തിന്റെ ശക്തിയാൽ ദാവീദ് മല്ലന്റെ അടുക്കലേക്കു പുറപ്പെട്ടു. ഇനിയും ആവശ്യമായിരിക്കുന്നത് ശക്തിയേറിയവനെ കീഴ്പ്പെടുത്താനുള്ള ആയുധമാണ്. തോട്ടിൽ ഇറങ്ങി കൈയിൽ കിട്ടിയതുമായി പോകാതെ അല്പസമയം ഒരു തിരഞ്ഞെടുപ്പിനായി വിനിയോഗിച്ചു. തന്റെ കവിണയ്ക്ക് പറ്റിയതും മിനുസമുള്ളതുമായ അഞ്ചു കല്ലുകൾ പെറുക്കി എടുത്തു. അതു തിരിച്ചും മറിച്ചും നോക്കി.

നീണ്ട കാലങ്ങൾ വെള്ളത്തിൽ കിടന്ന അനുഭവങ്ങൾ, മുട്ടുകളും തട്ടുകളുമൊക്കെ സഹിച്ചു, മുന മാറ്റപ്പെട്ടു മിനുസമായി തീർന്ന കല്ലുകൾ. സാക്ഷ്യമുള്ളവൻ തിരഞ്ഞെടുത്ത നല്ല സാക്ഷ്യമുള്ള ഒരു കവിണയും അതിലേറെ സാക്ഷ്യം പറയാനുള്ള കല്ലുകളും.

ദാവീദ് കരത്തിൽ വഹിക്കുന്ന കവിണയ്ക്കുണ്ട് ഒരു സാക്ഷ്യം പറയാൻ. ഒരു കുഞ്ഞാട് കൊല്ലപ്പെട്ടു; അതിന്റെ തോലിൻ്റെ  ഒരു ചെറിയ കഷണം കവിണയുടെ ഭാഗമായി തീർന്നു. യുദ്ധക്കളത്തിലെ സാക്ഷ്യമുള്ള യുവാവ്, ഇടയവേഷധാരി, കൈയിൽ സാക്ഷ്യമുള്ള യുദ്ധായുധങ്ങൾ.
ദാവീദേ, ഇതിലധികം എന്തുവേണം?

ad
ad
ad
ad
ad
ad
ad
ad
ad

തനിക്കായി പ്രാർത്ഥിക്കുന്ന ഒരു വലിയ സമൂഹം, അതിലപ്പുറം ദൈവത്തിന്റെ അഭിഷേകവും. വെല്ലുവിളികളുടെ മുമ്പിൽ പതറാതെ ശത്രുവിന്റെ നേരെ ഓടിച്ചെല്ലുന്ന ദാവീദ്.
തകർത്തുകളയും എന്ന് വാദിക്കുന്ന ശത്രുവിന്മേൽ ജയഭേരി മുഴക്കുവാൻ തക്കസമയത്ത് ഉപയോഗിക്കുന്ന അഭിഷേകത്തിന്റെ മിനുസമുള്ള ഒരു കല്ല് മതി.

നമുക്ക് പോരാട്ടമുള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ ലോകാന്ധകാര ശക്തികളോടുമാണ്. നമ്മുടെ തിരഞ്ഞെടുപ്പുകൾ ഇവയെ ജയിക്കുവാൻ പര്യാപ്തമാകട്ടെ. ഈ അന്ത്യ കാലത്ത്  നാഥന്റെ കൈയിലെ ഇണങ്ങിയ ആയുധങ്ങളായി നമുക്ക് തീരാം

Advertisement