ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി: 40-ാമത് വാർഷിക സമ്മേളനവും പൊതുയോഗവും സെപ്. 25 മുതൽ
ഡാളസ്: റിച്ചാർഡ്സൺ ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയുടെ 40-ാമത് വാർഷിക സമ്മേളനവും പൊതുയോഗവും സെപ്റ്റംബർ 25 മുതൽ 27 വരെ റിച്ചാർഡ്സണിലുള്ള സഭാ ഹാളിൽ നടക്കും. ബ്രദർ സാജു മാത്യു മുഖ്യ പ്രഭാഷണം നടത്തും.
സെപ്റ്റംബർ 25 വെള്ളിയാഴ്ച വൈകുന്നേരം 7 മുതൽ 9 വരെയും, 26 ശനിയാഴ്ച വൈകുന്നേരം 7 നും പൊതുസമ്മേളനങ്ങൾ നടക്കും. ശനിയാഴ്ച രാവിലെ 10 മുതൽ 12.30 വരെയാണ് വാർഷിക സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 9.30 മുതൽ 12 വരെ സഭായോഗവും ഉണ്ടായിരിക്കും. സീനിയർ പാസ്റ്റർ വി.എ വർഗീസ്, യൂത്ത് പാസ്റ്റർ തോമസ് മാമ്മൻ എന്നിവർ നേതൃത്വം നല്കും.
വിവരങ്ങൾക്ക്: 832 361 2008, 469 406 8440




