എജി മലയാളം ഫെലോഷിപ്പ്: വാർഷിക കൺവെൻഷൻ ഫെബ്രു. 23 മുതൽ
ഷാർജ: അസംബ്ലീസ് ഓഫ് ഗോഡ് റീജിയൻ മലയാളം ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 23 മുതൽ 25 വരെ ഷാർജ വർഷിപ്പ് സെൻറർ മെയിൻ ഹാളിൽ വാർഷിക കൺവെൻഷൻ നടക്കും.
റവ.ജോർജുകുട്ടി വി.സി (ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ്) പ്രസംഗിക്കും.എജി റീജിയൻ ക്വയർ ടീം ഗാന ശുശ്രൂഷ നിർവഹിക്കും.
പാസ്റ്റർ റെജീ വർക്കി (പ്രസിഡൻ്റ്), ടോം എം ജോർജ്ജ് (സെക്രട്ടറി), ജെയിൻ വി. ജോൺ (ട്രഷറർ) തുടങ്ങിയവർ നേതൃത്വം നൽകും.


