ദോഹയിൽ ഏഴുദിവസത്തെ ഗിരിപ്രഭാഷണ പഠന ക്ലാസ്സുകൾ സെപ്. 26 മുതൽ
ദോഹ: ദോഹ ഐപിസിയുടെ ആഭിമുഖ്യത്തിൽ ഏഴുദിവസം നീണ്ടുനിൽക്കുന്ന ഗിരിപ്രഭാഷണ വേദപഠന ക്ലാസ്സുകൾ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 2 വരെ എല്ലാ ദിവസവും വൈകിട്ട് 7 മുതൽ രാത്രി 9.30 വരെ ഐഡിസിസി. കോംപ്ലക്സിലെ ബിൽഡിംഗ് നമ്പർ 2-ൽ പ്രവർത്തിക്കുന്ന ദോഹ ഐപിസി ഹാൾ നമ്പർ 2-ൽ നടക്കും.
പാസ്റ്റർ എബി അയിരൂർ ഗിരിപ്രഭാഷണത്തെ ആസ്പദമാക്കിയുള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ദോഹ ഐപിസി സഭാ സീനിയർ ശുശ്രൂഷകനും പ്രസിഡന്റുമായ പാസ്റ്റർ പി.വി. ഉമ്മൻ, സഭാ സെക്രട്ടറി ബിനോ എം. ബേബി എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക്: +974 6655 7797, +974 6687 8204




