മെൽബൺ പാക്കൻഹാമിൽ 'എഫാത്ത' ആത്മീയ സംഗമം ഒക്ടോ. 17 -ന്
വാർത്ത: അഭിഷേക് കാതേട്ട് മെൽബൺ
മെൽബൺ: റെഹോലൈഫ് ചർച്ചിന്റെ (Reholife Church) ആഭിമുഖ്യത്തിൽ നടത്തുന്ന "എഫാത്ത" (Ephphatha - Be Opened) എന്ന പേരിൽ ആത്മീയ സംഗമം ഒക്ടോബർ 17 ശനിയാഴ്ച മെൽബൺ പാക്കൻഹാമിൽ (Hall No. 2, 1 Bentley Ct, Pakenham, Melbourne, VIC 3810) വൈകുന്നേരം 6.30 മുതൽ 8:30 വരെ നടക്കും. പാസ്റ്റർ രാജു പൂവക്കാല, സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിന്നി സി. മാത്യു എന്നിവർ പ്രസംഗിക്കും. റെഹോലൈഫ് വർഷിപ്പ് ടീം ഗാനശുശ്രൂഷ നിർവഹിക്കും.
വചനശുശ്രൂഷ, രോഗസൗഖ്യം, ആത്മീയ ഉണർവ് എന്നിവ ലക്ഷ്യമിട്ടാണ് യോഗം സംഘടിപ്പിക്കുന്നത്.
വിവരങ്ങൾക്ക്: 0420 640 472, 0481 336 282, 0402 584 440
ഇമെയിൽ: pastor@reholifechurch.com.au




