ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്പ്റ്റർ വിപുലീകരിച്ചു; സീനിയർ പാസ്റ്റേഴ്സിനെ ഉൾപ്പെടുത്തി അഡ്വൈസറി കൗൺസിൽ രൂപികരിച്ചു

ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്പ്റ്റർ വിപുലീകരിച്ചു; സീനിയർ പാസ്റ്റേഴ്സിനെ ഉൾപ്പെടുത്തി അഡ്വൈസറി  കൗൺസിൽ രൂപികരിച്ചു

ബഹ്റൈൻ: ബഹ്റൈനിലെ ഗുഡ്ന്യൂസിൻ്റെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സീനിയർ പാസ്റ്റേഴ്സിനെ ഉൾപ്പെടുത്തി അഡ്വൈസറി കൗൺസിൽ രൂപികരിച്ച് ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്പ്റ്റർ വിപുലീകരിച്ചു.

ജൂൺ 16-ന് നടന്ന എക്സിക്യൂട്ടീവ് കമ്മറ്റിയിൽ പ്രസിഡൻ്റ് പാസ്റ്റർ ബിജു ഹെബ്രോൻ അദ്ധ്യക്ഷത വഹിച്ചു.

ഏഴ് വിവിധ സഭകളിൽ നിന്നുള്ള സഹോദരൻമാരേയും ഉൾപ്പെടുത്തി  സ്റ്റിയറിങ്ങ് കമ്മിറ്റിയും രൂപീകരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒഴുവുകളും നികത്തി.

അഡ്വൈസറി കൗൺസിൽ അംഗങ്ങളായി നാലു വ്യാഴവട്ടക്കാലത്തെ ബഹ്റൈനിലെ പെന്തെക്കോസ്തു വളർച്ചയുടെ ഭാഗമാകുകയും, ബഹ്റൈൻ എ ജി സഭയുടെ സ്ഥാപകരിൽ ഒരാളുമായ പാസ്റ്റർ പി.എം ജോയി, ഗുഡ്ന്യൂസ് മുൻ എഡിറ്ററും എഴുത്തുകാരനും ഗ്രന്ഥകാരനും വേദാദ്ധ്യാപകനും പ്രസംഗകനും ഐപിസി ബഹ്റൈൻ സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ വി.പി.ഫിലിപ്പ്, ഐപിസി ബഹ്റൈൻ റീജിയൻ സെക്രട്ടറിയും ഇമ്മാനുവേൽ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ തോമസ് ചാക്കോ, ചർച്ച് ഓഫ് ഗോഡ് ബഹ്റൈൻ നാഷണൽ റീജിയൻ ഓവർസീയർ പാസ്റ്റർ ജോർജ് വർഗ്ഗീസ്, നാലു വ്യാഴവട്ടക്കാലത്തെ ബഹ്റൈനിലെ പെന്തെക്കോസ്തു വളർച്ചക്ക് സാക്ഷ്യം വഹിച്ച ഐപിസി ബഹ്റൈൻ സഭാംഗമായ  ജോർജ് ജേക്കബ് എന്നിവരാണ് അഡ്വസറി ബോർഡംഗങ്ങൾ.

എക്സിക്യൂട്ടിവ് കമ്മിറ്റി പ്രസിഡൻ്റ് പാസ്റ്റർ ബിജു ഹെബ്രോൻ, സെക്രട്ടറി ഡോ. ഏബ്രഹാം വെൺമണി, ട്രഷറർ പാസ്റ്റർ ലിജോ മാത്യു, പബ്ലിസിറ്റി കൺവീനർ റജി കുര്യൻ, വൈസ് പ്രസിഡൻ്റ് പാസ്റ്റർ ബോസ് ബി. വർഗ്ഗീസ്, ജോയൻ്റ് സെക്രട്ടറി വിനോദ് പുതുപ്പള്ളി, ജോയൻ്റ് ട്രഷറർ പ്രിൻസ് ജോയി, ക്വയർ ലീഡർ കെ.എം ബാബു വാഴൂർ, ഡിജിറ്റൽ കോർഡിനേറ്റർ  ജോൺ വർഗ്ഗീസ് എന്നിവരും സ്റ്റിയറിങ്ങ് കമ്മിറ്റി കോർഡിനേറ്റേഴ്സായി പാസ്റ്റർ ജോസഫ് സാം, പാസ്റ്റർ ലൈജു ജോൺ, അംഗങ്ങളായി റോയി പൊയ്കയിൽ,  റോയി മാത്യു,  ജോർജി കുരുവിള,  സുജിത് കുമാർ, ടിനു സക്കറിയ,  അലക്സ് എം കെ, ബിനു കെ ജോൺ എന്നിവരും ചാപ്പ്റ്ററിനു നേതൃത്വം നല്കുന്നു.

ബഹ്റൈനിലെ ആത്മീയ പുരോഗതിയ്ക്കും സഭാ വളർച്ചയ്ക്കും ക്രൈസ്തവ സാഹിത്യ പരിപോഷണത്തിനും ഉതകുന്ന വിവിധതര പ്രോഗ്രാമുകളും ആത്മീയ സംഗമങ്ങളും നടത്തിവരുന്നതായി  ചാപ്പ്റ്റർ ഭാരവാഹികൾ അറിയിച്ചു.

ബഹ്റൈനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +918089817471