ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്ത് ചർച്ച്: ക്വിൻസ്‌ലാൻഡ് സ്റ്റേറ്റ് കോൺഫറൻസ് ഓഗ.29 മുതൽ
ക്വിൻസ്‌ലാൻഡ്: ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്ത് ചർച്ച് (AUPC) ഒരുക്കുന്ന ക്വിൻസ്‌ലാൻഡ് സ്റ്റേറ്റ് കോൺഫറൻസ് ഓഗ. 29 മുതൽ 31 വരെ ബ്രിസ്‌ബേനിലെ പൈൻ റിവേഴ്സ് ഷോ ഗ്രൗണ്ട് ഹാൾ, ലോൺട്ടണിൽ നടക്കും. പാസ്റ്റർ പി.സി ചെറിയാൻ മുഖ്യവചന ശുശ്രൂഷ നിർവഹിക്കും. AUPC ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.
ഓഗസ്റ്റ് 29 വെള്ളിയാഴ്‌ച വൈകുന്നേരം 6 ന് സ്റ്റേറ്റ് കോൺഫറൻസ്, 30ന് ശനിയാഴ്‌ച രാവിലെ10 ന് കുടുംബ സെമിനാർ, ഉച്ചകഴിഞ്ഞ് 3 ന് യൂത്ത് കോൺഫറൻസ്, വൈകുന്നേരം 6 ന് കോൺഫറൻസ്, ഞായറാഴ്‌ച, രാവിലെ ഓഗസ്റ്റ് 31 ഞായറാഴ്‌ച രാവിലെ 9 ന് സംയുക്ത ആരാധന എന്നിവ നടക്കും.
ക്വിൻസ്‌ലാൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികളെ ശക്തമായ വചനശുശ്രൂഷയ്ക്കും ആത്മാവിൽ നിറഞ്ഞ ആരാധനയ്ക്കും ആഴത്തിലുള്ള സഹവാസത്തിനുമായി ഒരുമിപ്പിക്കുന്ന ആത്മീയ വിരുന്നായിരിക്കും ഈ സമ്മേളനമെന്ന് ഭാരവാഹികൾ പറഞ്ഞു.
Advertisement














































































