ബെംഗളൂരുവിൽ സംഗീത സായാഹ്നം നവം. 2 ന്  

ബെംഗളൂരുവിൽ സംഗീത സായാഹ്നം നവം. 2 ന്  

ബെംഗളൂരു: വിവിധ ക്രൈസ്തവ സഭകളിലെ യുവജനങ്ങൾ പാസ്റ്റർ ജോസ് മാത്യൂവിൻ്റെ നേതൃത്വത്തിൽ സുവിശേഷീകരണം ലക്ഷ്യമാക്കി നടത്തുന്ന "സങ്കീർത്തനം " സംഗീത സായാഹ്നം സീസൺ 4 നവം. 2 ഞായറാഴ്ച ബെംഗളൂരു ലിംഗരാജപുരം ഇന്ത്യ ക്യാംപസ് ക്രൂസൈഡ് ഹാളിൽ നടക്കും. 

അനുഭവങ്ങളിൽ നിന്നും ഉടലെടുത്ത നിരവധി അനശ്വരഗാനങ്ങൾ ക്രൈസ്തവകൈരളിക്കു സമ്മാനിച്ച ഭക്തന്മാരുടെ മികവുറ്റ ഗാനങ്ങൾ പ്രശസ്ത ഗായകരായ ഇമ്മാനുവേൽ ഹെൻറി ,അജി പുത്തൂർ, ബിനു ചാരുത , വിനീത പ്രിൻസ് എന്നിവർ ആലപിക്കും. 

വൈകിട്ട് 5.30ന് ആരംഭിക്കുന്ന സങ്കീർത്തനം സീസൺ 4 സംഗീത പരിപാടി യുണൈറ്റഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ജോൺ പീറ്റർ ക്രപാകരൻ ഉദ്ഘാടനം ചെയ്യും. സങ്കീർത്തനം ജോയിൻ്റ് ഡയറക്ടർ പാസ്റ്റർ വിനോദ് ബാബു അധ്യക്ഷനായിരിക്കും. 

ഗ്ലോബൽ ചേംബർ ഓഫ് കൺസ്യൂമർ റൈറ്റ്സ് ഇന്ത്യ വൈസ് ചെയർമാൻ അരുൾദാസ് , അഡ്വക്കറ്റ് ശേഷൻ റസ്സൽ എന്നിവർ വിശിഷ്ഠാതിഥികൾ ആയിരിക്കും. 

ജിതിൻ മാത്യൂ ജേക്കബ്, സിസ്റ്റർ റോൺസി ഡേവീസ് എന്നിവർ അവതരണം നിർവഹിക്കും. 

മുന്നൂറിലധികം ക്രൈസ്തവ ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സമ്മാനിച്ച ഗാനരചയിതാവ് സിസ്റ്റർ ബിൻസി ഏലപ്പാറയെ ചടങ്ങിൽ ആദരിക്കും .

വിവിധ ക്രൈസ്തവ സഭാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. 

സങ്കീർത്തനം ഡയറക്ടർ ജോസ് മാത്യൂവിൻ്റെ നേതൃത്വത്തിൽ പരിപാടിയുടെ നടത്തിപ്പിനായി ഡേവീസ് ഏബ്രഹാം (പ്രോഗ്രാം കോർഡിനേറ്റർ), ബെറിൾ ജോൺ (മൂസിക് ഡയറക്ടർ ), ഷാജു വർഗീസ് , ചാക്കോ കെ തോമസ് (മീഡിയാ കോർഡിനേറ്റർ), ബെന്നി എം.ജോൺ ( ക്രമീകരണ കോർഡിനേറ്റർ), പാസ്റ്റർ സാബു ജോൺ ( പബ്ലിസിറ്റി കൺവീനർ), പാസ്റ്റർ ഷിബു ജോഷ്യാ (പ്രയർ കോർഡിനേറ്റർ), ജോസ് വി.ജോസഫ് (ഡിസൈൻ ) എന്നിവർ പ്രവർത്തിക്കുന്നു.

ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബി.സി.പി.എ) പരിപാടിയുടെ മീഡിയാ പബ്ലിസിറ്റി നിർവഹിക്കും.