70 കഴിഞ്ഞവരെ മറക്കാതെ ഐപിസി കോട്ടയം സൗത്ത് സെൻ്റർ

70 കഴിഞ്ഞവരെ മറക്കാതെ ഐപിസി കോട്ടയം സൗത്ത് സെൻ്റർ

കോട്ടയം: ഐപിസി കോട്ടയം സൗത്ത് സെൻ്ററിൻ്റെ നേതൃത്വത്തിൽ സെൻ്ററിലെ 70 കഴിഞ്ഞവർക്ക് വേണ്ടിയുള്ള സീനിയർ സിറ്റിസൺ മീറ്റ്  ഒക്ടോബർ 1 ബുധനാഴ്ച്ച രാവിലെ 9.30 മുതൽ ഐപിസി ബെതലേഹം ഇരവിനെല്ലൂർ സഭയിൽ നടക്കും.

പ്രസിഡൻ്റ് പാസ്റ്റർ ജോയി ഫിലിപ്പ് അദ്ധ്യക്ഷനായിരിക്കും. ഡോ. എബി പീറ്റർ ക്ലാസ്സുകൾ നയിക്കും. 

സെൻ്ററിൽ ദീർഘ വർഷങ്ങൾ എക്സ്ക്യൂട്ടിവിൽ പ്രവർത്തിച്ച 80 വയസ്സ് കഴിഞ്ഞ പാസ്റ്റർ ഇ. എ. മോസസ്, പാസ്റ്റർ പി.എ.ചാക്കോ, എം.സി. നൈനാൻ എന്നിവരെ ആദരിക്കും.

പാസ്റ്റർ വിൻസി ജി ഫിലിപ്പ്, പാസ്റ്റർ സുധീർ വറുഗീസ്, ബെന്നി പുള്ളോലിക്കൽ,  ചെറിയാൻ പി കുരുവിള തുടങ്ങിയവർ നേതൃത്വം നൽകും.

Advt.