'ബ്ലെസ് മുംബൈ 2026' കൺവൻഷൻ നവം. 9 മുതൽ
മുംബൈ: വോയ്സ് ഓഫ് ഹോപ്പ് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള 'ബ്ലെസ് മുംബൈ 2026' ഗോസ്പൽ മീറ്റിംഗും പവർ കോൺഫറൻസും നവംബർ 9, 10 തീയതികളിൽ നടക്കും. റീജിയണൽ ഓവർസിയർ പാസ്റ്റർ ഇ. പി. സാംകുട്ടി ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ കെ. ജെ. തോമസ് മുഖ്യ സന്ദേശം നൽകും. 'വോക്സ് ഡേയ്' ടീം ആരാധനയ്ക്ക് നേതൃത്വം നൽകും. രാവിലെ 10 മുതൽ കമോത്തെ കാലംബോലി എ.ജി കമ്മ്യൂണിറ്റി സെന്ററിലും, വൈകുന്നേരം 6 മുതൽ നെരൂൾ തേർണ ഓഡിറ്റോറിയത്തിലുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഡയറക്ടർ ബ്രദർ ബിനു ജോർജ്ജും കോ-ഓർഡിനേറ്റർ പാസ്റ്റർ മോൻസിയും അറിയിച്ചു.




