ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം ഏകദിന മീറ്റിംഗ് മാർച്ച് 24 ന്
കായംകുളം: ഐപിസി സോദരി സമാജം സ്റ്റേറ്റിൻ്റെ ഏകദിന സമ്മേളവും സങ്കേതങ്ങളിൽ പാർക്കുന്ന ദൈവദാസിമാർക്കുള്ള ആദരവും മാർച്ച് 24 ന് ചൊവ്വാഴ്ച്ച രാവിലെ 10 മുതൽ കായംകുളം ലെറ്റ്സി കോളേജിൽ നടക്കും.
പ്രസിഡൻ്റ് ആനി തോമസ് അദ്ധ്യക്ഷയായിരിക്കും. പാസ്റ്റർ ഏബ്രഹാം ജോർജ് മുഖ്യാതിഥിയായിരിക്കും. ഫെലോഷിപ്പ് ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
ഭാരവാഹികളായ ആലീസ് ജോൺ റിച്ചാർഡ്, ഗീതമ്മ സ്റ്റീഫൻ, ജയമോൾ രാജു, സൂസൻ ജോൺ, ജോയമ്മ ബേബി എന്നിവർ നേതൃത്വം നൽകും.
Advertisement


























































