പാസ്റ്റർ ബാബു ചെറിയാൻ്റെ 'സന്ദേശകർക്കൊരു സന്ദേശം' പ്രകാശനം ചെയ്തു
പിറവം: പാസ്റ്റർ ബാബു ചെറിയാൻ രചിച്ച 'സന്ദേശകർക്കൊരു സന്ദേശം' എന്ന ഗ്രന്ഥം ഐപിസി മണിടു ചർച്ചിൽ നടന്ന സമ്മേളനത്തിൽ പാസ്റ്റർ ബിനു വടശ്ശേരിക്കയിൽ നിന്ന് എറ്റു വാങ്ങി ടി.എം മാത്യു (ഗുഡ്ന്യൂസ്) പ്രകാശനം നിർവഹിച്ചു. പാസ്റ്റർ കെ.പി വർഗീസ് അധ്യക്ഷത വഹിച്ചു. ഐപിസി പിറവം സെൻ്ററിലെ ശുശ്രൂഷകന്മാരും വിശ്വാസികളും സന്നിഹിതരായിരുന്നു.
പാസ്റ്റർ ഷിനു തോമസ് (കാനഡ) പുസ്തകത്തെ പരിചയപ്പെടുത്തി. പാസ്റ്റർ ജോയ് (കോതമംഗലം) അനുഗ്രഹപ്രാർത്ഥന നിർവഹിച്ചു. ജോൺ തോമസ്, മാത്യൂ കിങ്ങിണിമറ്റം, ടിറ്റി മാത്യു, പാസ്റ്റർ ഏലിയാസ്, ബിജു, ലിജു മാർക്കോസ് എന്നിവർ ആശംസകൾ അറിയിച്ചു.
പാസ്റ്റർ ബാബു ചെറിയാൻ സൂമിലൂടെ സുവിശേഷകർക്കായുള്ള മീറ്റിംഗിൽ നടത്തിയ സന്ദേശങ്ങളാണ് പുസ്തകരൂപത്തിൽ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നത്. ഈ ഗ്രന്ഥം സുവിശേഷകർക്കും വിശ്വാസികൾക്കും
വളരെ പ്രയോജനപ്രദമായിരിക്കുമെന്ന് പാസ്റ്റർ ബാബു ചെറിയാൻ ഗുഡ്ന്യൂസിനോട് പറഞ്ഞു.
കോപ്പികൾക്ക് :81380 57424



