കുടുംബാംഗങ്ങളിൽ നവചൈതന്യം പകർന്ന് കുവൈറ്റ് ബിലീവേഴ്സ് ഫോറത്തിൻ്റെ ഒത്തുകൂടൽ ശ്രദ്ധേയമായി
മാവേലിക്കര: കുടുംബാംഗങ്ങളിൽ നവചൈതന്യം പകർന്ന് കുവൈറ്റ് ബിലീവേഴ്സ് ഫോറത്തിൻ്റെ ഫാമിലി മീറ്റും സ്തോത്രശുശ്രൂഷയും ശ്രദ്ധേയമായി. പെന്തെക്കോസ്ത് ചർച്ച് ഓഫ് കുവൈറ്റ് ബിലീവേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ നടന്ന ഒത്തുകൂടലിൽ ഓർമ്മകൾ പങ്കിട്ടും സ്നേഹദാരവുകൾ പകർന്നും ആത്മീയബലം ഏറ്റെടുത്തും പങ്കെടുത്തവർ ദൈവത്തിനു നന്ദിയർപ്പിച്ചു. കൊല്ലക്കടവിൽ സമ്മേളനത്തിൽ സീനിയർ ശുശ്രൂഷകർ നേതൃത്വം നല്കി.
കുവൈറ്റിൽ നിന്നും മടങ്ങിയെത്തിയവരും കുവൈറ്റിൽ നിന്നും അവധിയ്ക്കെത്തിയവരും മുൻപ് ശുശ്രൂഷയിലായിരുന്നവരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ120 പേർ പങ്കാളികളായി.
കുവൈറ്റിലിലെ ഏറ്റവു വലിയ പെന്തെക്കോസ്തു സഭയാണ് പിസികെ. 1965 ആരംഭിച്ച ഈ സഭ ഒട്ടേറെ ആത്മീയ പ്രവർത്തനങ്ങളിലും ജീവകാരുണ്യ രംഗത്തും സജീവമാണ്. 800 ൽ പരം വിശ്വാസികൾ ഇപ്പോൾ സഭയിലുണ്ട്. സഭാ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം വർഗീസ്, സെക്രട്ടറി സുനിൽ വർഗീസ് എന്നിവർ സഭയ്ക്ക് നേതൃത്വം നല്കുുന്നു.

