സംസ്ഥാനങ്ങളിലൂടെയുള്ള ഇന്ത്യാ പ്രാർത്ഥനാ യാത്ര ഒക്ടോ.11 മുതൽ

സംസ്ഥാനങ്ങളിലൂടെയുള്ള ഇന്ത്യാ പ്രാർത്ഥനാ യാത്ര ഒക്ടോ.11 മുതൽ

വയനാട്: വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള ഇന്ത്യാ പ്രാർത്ഥനാ യാത്ര ഒക്ടോ.11 മുതൽ ആരംഭിക്കും.  സംസ്ഥാനങ്ങളിലൂടെ റോഡ് മാർഗ്ഗം സഞ്ചരിച്ച് പൊതു പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിക്കും. കൂടാതെ ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും പ്രാർത്ഥനാ യോഗങ്ങൾ നടത്തും.

യാത്രയ്ക്ക് മുന്നോടിയായി സെപ്റ്റംബർ 21നും 28നും ഒക്ടോബർ ആറിനും   വിവിധ സഭകളിൽ ഇന്ത്യക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ മീനങ്ങാടി ചർച്ച് ഓഫ് ഗോഡ് സഭയിലും,  മീനങ്ങാടി അസംബ്ലിസ് ഓഫ് ഗോഡ് സഭയിലും  സുൽത്താൻബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിലും നടന്നു. സഭാ ശുശ്രൂഷന്മാരായ പാസ്റ്റേഴ്സ് സജു പി. വൈ,  പ്രകാശ് സ്റ്റീഫൻ,  ഹെൻസ്വെൽ ജോസഫ് എന്നിവരും സഭാ വിശ്വാസികളും സംബന്ധിച്ചു.

യാത്രയുടെ ഭാഗമായി ഒക്ടോബർ 12ന്  ബാംഗ്ലൂർ മത്തിക്കരൈ ഐ.പി.സി. ഹാളിലും,13ന് വൈകിട്ട് 7 മണിക്ക് സെക്കൻന്തരബാദ് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ അൽവാൾ സഭയിലും (Rehoboth Church of God (Full Gospel ) In India
Road No. 2 Karuna Nagar, Alwal Hills, Alwal, Secunderabad- 500067) യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. പാസ്റ്റർമാരായ ലാൻസൺ പി. മത്തായി, പി.വി.ബിനോയ്, ലിവിങ്സ്റ്റൺ വി. രാജു, ബിജോ വി.കുര്യൻ തുടങ്ങിയവർ നേതൃത്വം നൽകും. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലും പ്രാർത്ഥനകൾ നടക്കും.

ഭാരതത്തിലെ പ്രയർ മൂവ്മെന്റ്കളുടെ ലീഡേഴ്സിനെ മാത്രം ഉൾപ്പെടുത്തി ഒക്ടോബർ 17, 18  തീയതികളിൽ ഡൽഹിയിൽ  ക്രമീകരിച്ചിട്ടുള്ള നാഷണൽ പ്രയർ കോൺഫറൻസിലും സംബന്ധിക്കും.

ഭാരത പ്രാർത്ഥനാ യാത്രയ്ക്ക് പാസ്റ്റർ കെ. ജെ. ജോബ് വയനാട് നേതൃത്വം നൽകും. വിവരങ്ങൾക്ക് ഫോൺ: +918157089397.

ഒരു നേർക്കാഴ്ച: മതേതര ഇന്ത്യയുടെ മുഖച്ഛായ മാറുകയാണ്. ന്യൂനപക്ഷമായ ക്രിസ്ത്യാനികൾ ഇന്ത്യയിൽ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. ഏതാണ്ട് തൊള്ളായിരത്തോളം സുവിശേഷ പ്രവർത്തകർ വിവിധ സംസ്ഥാനങ്ങളിലായി ജയിലറകളിലാണ്. 13 സംസ്ഥാന ഗവൺമെന്റുകൾ  മതപരിവർത്തന നിരോധന നിയമം  നടപ്പിലാക്കി കഴിഞ്ഞു. 

യഥാർത്ഥത്തിൽ സുവിശേഷകർക്കെതിരെയുള്ള ഭൂരിപക്ഷം  പരാതികളും വ്യാജമാണ്. സുവിശേഷ വേലക്കാരെ കുടുക്കുവാൻ  ചിലഗ്രൂപ്പുകൾ കെട്ടിച്ചമക്കുന്ന വ്യാജ കഥകളാണ്. സ്വമേധയാ ക്രിസ്തുവിലേക്ക് വന്ന പാവം മനുഷ്യരെ ഭീഷണിപ്പെടുത്തി, പലതും പറഞ്ഞു പേടിപ്പിച്ച് സുവിശേഷകൾക്കെതിരെ മൊഴി കൊടുപ്പിക്കും. അങ്ങനെ സുവിശേഷകർ ജയിലറക്കുള്ളിൽ അടയ്ക്കപ്പെടും. പലർക്കും ദീർഘനാളായി ജാമ്യം പോലും ലഭിക്കുന്നില്ല. സുപ്രീംകോടതിയിൽ നിയമപരമായി വാദിച്ചിട്ടും കാര്യമായ ഫലമുണ്ടായിട്ടില്ലായിരുന്നു.
 ഇപ്പോൾ നടന്ന ആശാവഹമായ ഒരു കാര്യം:

മതപരിവർത്തനത്തിനെതിരെ കർശന നിയമങ്ങൾ  പാസാക്കിയ പാസാക്കിയ രാജസ്ഥാൻ ഒഴികെ രാജ്യത്തെ 12 സംസ്ഥാനങ്ങൾക്ക് ബഹു.സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ചില ആഴ്ചക്കുള്ളിൽ വിശദീകരണം നൽകണമെന്നാണ്  നോട്ടീസ് ഉള്ളടക്കം.

ഈ സാഹചര്യത്തിൽ എന്ത് ചെയ്യണം ? ബൈബിളിലെ Esther ന്റെ  കാലത്ത് നടന്ന പ്രാർത്ഥന പോലെയുള്ള ശക്തമായ പ്രാർത്ഥന  അല്ലാതെ ഇന്ത്യൻ സഭകൾക്ക്  മറ്റു വഴികളില്ല.

Advt.