ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ യുവജന ക്യാമ്പ് സെപ്റ്റം. 3 ഇന്ന് മുതൽ

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ യുവജന ക്യാമ്പ് സെപ്റ്റം. 3 ഇന്ന് മുതൽ

വാര്‍ത്ത : പാസ്റ്റർ ജോമോൻ മാത്യു  

പാക്കിൽ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള കേരള റീജിയൻ  വൈ.പി.ഇ & സണ്ടേസ്കൂൾ യുവജന ക്യാമ്പ് സെപ്റ്റംബർ 3 മുതൽ 5 വരെ  നെടുങ്ങാടപ്പള്ളി ബെഥേൽ ക്യാമ്പ് സെന്ററിൽ നടക്കും. സംസ്ഥാന സൺഡേസ്കൂൾ ഡയറക്ടർ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന യൂത്ത് ഡയറക്ടർ പാസ്റ്റർ വിജോയ് ജോൺ ഉദ്ഘാടനം ചെയ്യും. അപ്ഗ്രേയ്ഡ് - (എഫെസ്യർ.4.24) എന്ന തീമിനെ ആസ്പദമാക്കി പാസ്റ്റർമാരായ ബെഞ്ചി മാത്യു മുംബൈ, അൻസൺ കൊല്ലം, സി. ബേബിച്ചൻ (എജുക്കേഷൻ ഡയറക്ടർ), സ്റ്റീഫൻ തോമസ് പാറടി, ജസൻ സാം ഐസക്, ക്ലിറ്റി മറിയം ജോസ് എന്നിവർ വിവിധ സെക്ഷനുകളിൽ പ്രഭാഷണം നടത്തും. ദൈവസഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് സമാപന സന്ദേശം നൽകും. 

കുട്ടികളുടെ വിവിധ ബൈബിൾ കലാമത്സരങ്ങൾ പവർ കോൺഫറൻസ് പൊതുയോഗം എന്നിവ ക്യാമ്പിന്റെ പ്രത്യേകതകളാണ്. കേരളത്തിലെ വിവിധ  പ്രാദേശിക സഭകളിൽ നിന്നും യുവജനങ്ങൾ പങ്കെടുക്കും. സൺഡേസ്കൂൾ സെക്രട്ടറി നെൽസൺ പീറ്റർ, വൈ.പി.ഇ സ്റ്റേറ്റ് സെക്രട്ടറി ഷിനു തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും. 5ന് വെള്ളിയാഴ്ച നൂറുകണക്കിന് യുവതി യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സുവിശേഷ റാലിയോടെ ക്യാമ്പ് അവസാനിക്കും.
വിവരങ്ങൾക്ക്: പി.ജി പ്രസാദ്:   9744949432, 9495123204