ജാലഹള്ളി ഷാരോൺ എ.ജി. വജ്രജൂബിലി സമ്മേളനം ജനു.25 ന്

ബെംഗളൂരു: 60 വർഷം പൂർത്തീകരിക്കുന്ന ജാലഹള്ളി എംഇഎസ് റോഡിലെ ഷാരോൺ അസംബ്ലീസ് ഓഫ് ഗോഡ് വജ്രജൂബിലി സമ്മേളനം ജനുവരി 25 ഞായർ വൈകിട്ട് 5ന് സഭാഹാളിൽ നടക്കും. ഡോ. ഇടിച്ചെറിയ നൈനാൻ മുഖ്യാതിഥി ആയിരിക്കും .
1966 ൽ റവ. എസ്.പോളിൻ്റെ നേതൃത്വത്തിൽ ആറു പേർ ചേർന്ന് തുടക്കമിട്ട പ്രാർഥനാ ഗ്രൂപ്പാണ് പിന്നീട് ഷാരോൺ എ.ജി.സഭയായി വളർന്നത്.
മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ 4 ഭാഷകളിൽ ആരാധന നടക്കുന്ന സഭയുടെ നേതൃത്വത്തിൽ ഒട്ടെറെ സന്നദ്ധ പ്രവർത്തനങ്ങളും
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 28 മിഷനറിമാർ സഭയോട് ചേർന്നും പ്രവർത്തിച്ചും വരുന്നു.
ഷാരോൺ എജി സഭയുടെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ ബിജു പി.തോമസും , പാസ്റ്റർ ജി.തോമസ് അസോസിയേറ്റ് ശുശ്രൂഷകനായും പ്രവർത്തിക്കുന്നു.

