ചർച്ച് ഓഫ് ഗോഡ് മലപ്പുറം സെൻ്റർ കൺവൻഷൻ മെയ് 2 മുതൽ
മഞ്ചേരി: ചർച്ച് ഓഫ് ഗോഡ് മലപ്പുറം സെൻ്റർ കൺവൻഷൻ മെയ് 2,3,4 തീയതികളിൽ മഞ്ചേരി മർക്കസുൽ ബിശാറ ആഡിറ്റോറിയത്തിൽ നടക്കും.
അഞ്ചൽ സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ബെൻസ് ഏബ്രഹാം ഉൽഘാടനം നിർവ്വഹിക്കും. പാസ്റ്റർമാരായ ജെയ്സ് പാണ്ടനാട്, രാജു ആനിക്കാട്, ഷാജി ഇടുക്കി എന്നിവർ പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി സമാപന സന്ദേശം നൽകും. ഞായറാഴ്ച പകൽ സെൻ്ററിൻ്റെ സംയുക്ത സഭായോഗം ഉണ്ടായിരിക്കും.
സാംസൺ ചെങ്ങന്നൂർ ഗാനശുശ്രൂഷ നിർവ്വഹിക്കും. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ റോയി പി ജോർജ് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകും.

