കൊട്ടാരക്കര മേഖല കൺവൻഷൻ ജനു.7 മുതൽ

കൊട്ടാരക്കര മേഖല കൺവൻഷൻ ജനു.7 മുതൽ

കൊട്ടാരക്കര: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ 65- മത് മേഖല കൺവൻഷൻ ജനുവരി 7 മുതൽ 11 വരെ കൊട്ടാരക്കര പുലമൺ ബേർശേബ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. മേഖല പ്രസിഡൻ്റ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർമാരായ കെ.ജെ തോമസ് കുമളി, അലക്സ് വെട്ടിക്കൽ, ഫെയ്ത്ത് ബ്ലെസൻ, ജോൺ എസ്.മരത്തിന്നാൽ, ഷിബിൻ ജീ ശാമുവേൽ, ജോൺസൺ ഡാനിയേൽ , ഷാജി ഡാനിയേൽ, സാം ജോർജ്ജ്, സാം വർഗീസ്, മോനീസ് ജോർജ് എന്നിവർ മുഖ്യ പ്രഭാഷകരായിരിക്കും.

ബൈബിൾ ക്ലാസ് ,ഉണർവ്വ് യോഗങ്ങൾ, പൊതുയോഗങ്ങൾ, സണ്ടേസ്കൂൾ, പി.വൈ.പി.എ ,സോദരീ സമാജം വാർഷിക ങ്ങൾ, ശുശ്രൂഷക കുടുംബ സംഗമം, സ്നാനം എന്നിവ പുലമൺ ബേർശേബ ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷനിൽ വിവിധ സെക്ഷനുകളിലായി നടക്കും.

ജനുവരി 7 ന് ആരംഭിക്കുന്ന കൺവൻഷൻ 11 ന് ഞായറാഴ്ച സംയുക്ത സഭായോഗത്തോടെ അവസാനിക്കും.

കൊട്ടാരക്കര മേഖല ചുമതലക്കാരായ പാസ്റ്റർ സാം ജോർജ്ജ് (വർക്കിംഗ് പ്രസിഡൻ്റ്), പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ എ.ഒ.തോമസുകുട്ടി, പാസ്റ്റർ.കുഞ്ഞുമോൻ വർഗീസ്, പാസ്റ്റർ സി.എ തോമസ് (വൈസ് പ്രസിഡൻ്റുമാർ), ജെയിംസ് ജോർജ്ജ് (സെക്രട്ടറി), പാസ്റ്റർ ഷിബു ജോർജ്ജ്,  ഫിന്നി.പി.മാത്യു (ജോയിൻ്റ് സെക്രട്ടറിമാർ), പി.എം.ഫിലിപ്പ് (ട്രഷറാർ). എന്നിവർ നേതൃത്വം നൽകും.

ഈ വർഷത്തെ കൺവൻഷന് വിപുലമായ ക്രമീകരണങ്ങളാണ് ചെയ്ത് വരുന്നത് എന്ന് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ബോബൻ ക്ലീറ്റസ് അറിയിച്ചു.