സമൂഹത്തെ ഉന്നതിയിലെത്തിക്കുന്നതിൽ ഐപിസിയുടെ പങ്ക് ചെറുതല്ല: മന്ത്രി വീണാ ജോർജ്

സമൂഹത്തെ ഉന്നതിയിലെത്തിക്കുന്നതിൽ  ഐപിസിയുടെ പങ്ക് ചെറുതല്ല: മന്ത്രി വീണാ ജോർജ്
തിരുവല്ലയിൽ നടന്ന വിദ്യാഭ്യാസ സെമിനാറും ജീവകാരുണ്യസംഗമവും ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു. ജോസ് പ്രകാശ് കരിമ്പിനേത്ത്, പാസ്റ്റർ അജു അലക്സ്, പാസ്റ്റർ ഡോ.കെ.സി.ജോൺ, സുധി ഏബ്രഹാം, പാസ്റ്റർ ചാക്കോ ജോൺ എന്നിവർ സമീപം.

തിരുവല്ല: സാമൂഹിക പ്രതിബദ്ധതയോടെ സഭ ചെയ്യുന്ന പ്രവർത്തനങ്ങൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഐപിസി തിരുവല്ല സെൻ്ററും ദിവ്യധാര ചരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെയും നടത്തിയ വിദ്യാഭ്യാസ സെമിനാറും ജീവകാരുണ്യസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സമൂഹത്തിൻ്റെ ഉന്നതിയും അശരണരോടുള്ള താൽപര്യവും സഭ കാണിക്കുന്ന ദൈവീകനീതിയാണെന്നും അതിൽ ഐപിസി സഭയുടെ പങ്ക് ചെറുതല്ലെന്നും വീണാ ജോർജ് പറഞ്ഞു.

ഐപിസി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ഡോ.കെ.സി.ജോൺ  ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാബു വർഗീസ് ന്യൂയോർക്ക് വചനസന്ദേശം നൽകി.

ഐപിസി സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.

ദിവ്യധാര മിനിസ്ട്രീസ് ഡയറക്ടർ ജോസ് പ്രകാശ് കരിമ്പിനേത്ത്, എൻആർഐ കമ്മീഷൻ അംഗം പീറ്റർ മാത്യു വല്ല്യത്ത്, ഐപിസി സെൻ്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, ജോയിൻ്റ് സെക്രട്ടറി റോയി ആൻ്റണി, ജനറൽ കൗൺസിൽ അംഗം സുധി ഏബ്രഹാം, ബിബിൻ കല്ലുങ്കൽ, പാസ്റ്റർമാരായ സാബു മാത്യു, തോമസ് ജോർജ്, ജിസ്മോൻ ജോസഫ്, എൻ.എസ്.ഏലിയാസ്, ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു.

മികച്ച സേവനങ്ങൾക്ക് പിസിഐ നൽകിയ ജീവകാരുണ്യ അവാർഡ് മന്ത്രിയിൽ നിന്നും ജോസ് പ്രകാശ് കരിമ്പിനേത്ത് ഏറ്റുവാങ്ങി. സെൻ്റർ ക്വയർ ഗാനശുശ്രൂഷ നടത്തി.

200 സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി.

Advertisement