കൊടുമൺ യുപിഫ് കൺവൻഷന് അനുഗ്രഹീത തുടക്കം
കൊടുമൺ: യുണൈറ്റഡ് പെന്തകോസ്ത് ഫെലോഷിപ്പ് വാർഷിക കൺവൻഷൻ നവംബർ 27ന് ആരംഭിച്ചു. സമൂഹത്തിൻ്റെ ആത്മീയ നവോത്ഥാനത്തിന് വിശ്വാസികൾ അലസത വിട്ടു എഴുന്നേല്ക്കാൻ തയ്യാറാകണമെന്ന് പ്രസിഡൻ്റ് പാസ്റ്റർ ജി സാംകുട്ടി ആഹ്വാനം ചെയ്തു. കൺവൻഷൻ ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനറൽ കൺവീനർ പാസ്റ്റർ തോമസ് ശാമുവേൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർ വർഗീസ് എബ്രഹാം കാലോചിതമായ സന്ദേശം അറിയിച്ചു. ഈ കാലഘട്ടം നോഹയുടെ കാലമാണെന്നും കയീൻ്റെ തലമുറ അധാർമികത്തിലേക്ക് പോയപ്പോൾ ആറാം തലമുറക്കാരനായിരുന്ന നോഹയും കുടുംബവും ദൈവം ആഗ്രഹിച്ച രക്ഷയായ പെട്ടകത്തിൽ ആശ്രയിച്ച് രക്ഷ പ്രാപിച്ചു ഈ കാലഘട്ടത്തിലും രക്ഷപ്പെടാൻ ഒരേ ഒരു മാർഗം ദൈവം ഒരുക്കിയ ഏക രക്ഷപദ്ധതിയായ യേശു മാത്രമാണെന്ന് അദ്ദേഹം സന്ദേശത്തിൽ അറിയിച്ചു. പാസ്റ്റർ ജിബിൻ തടത്തിൽ പ്രാർത്ഥിച്ചു. രക്ഷാധികാരി പാസ്റ്റർ പി. വി വർഗീസ് ആശീർവാദം പറഞ്ഞു.
Advt.























Advt.
























