മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുടെ യുവജന കൂട്ടായ്മ അനുഗ്രഹമായി

മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുടെ യുവജന കൂട്ടായ്മ അനുഗ്രഹമായി
ad
ad
ad

കല്യാൺ: സെൻട്രൽ വെസ്റ്റ് റീജിയൻ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ-യുടെ യുവജന ക്യാമ്പ് കല്യാൺ ഈസ്റ്റ് കാദേശ് ഭവൻ ചർച്ച് ഓഫ് ഗോഡ് സഭയിൽ  അനുഗ്രഹപൂർവ്വം നടന്നു.

ഡിസ്ട്രിക്റ്റ് വൈ.പി.ഇ പ്രസിഡന്റ് പാസ്റ്റർ സാം റ്റി. തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പാസ്റ്റർ പി.സി. സണ്ണിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. കല്യാൺ ഈസ്റ്റ് കാദേശ് ഭവൻ സഭയിലെ യുവാക്കൾ ആരാധനയ്ക്ക് നേതൃത്വം നൽകി. താക്രുളി വൈ.പി.ഇ സെക്രട്ടറി, ദൈവദാസൻ മാത്യൂസ് ഫിലിപ്പ് എന്നിവരുടെ പ്രാർത്ഥനകൾക്ക് ശേഷം വൈ.പി.ഇ ഡിസ്ട്രിക്റ്റ് സെക്രട്ടറി സ്റ്റാൻലി സാമുവേൽ യോഗത്തിൽ സ്വാഗതം ആശംസിച്ചു.

'അന്ധകാരത്തിന്റെ നടുവിൽ എഴുന്നേറ്റു പ്രകാശിക്കാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്' എന്ന് യെശയ്യാവ് 60:1-നെ ആസ്പദമാക്കി പാസ്റ്റർ സാം റ്റി. തോമസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. തുടർന്ന് 1 പത്രോസ് 2:9 ആസ്പദമാക്കി 'നാം കർത്താവിനാൽ തിരഞ്ഞെടുക്കപ്പെട്ട തലമുറയാണെന്ന്' ഡോ. ജെസ്റ്റീന മെറിൻ ജോൺ ലഘു സന്ദേശത്തിലൂടെ ഓർമ്മിപ്പിച്ചു.

പാസ്റ്റർ ബിജു എം.ജിയുടെ പ്രാർത്ഥനയ്ക്ക് ശേഷം, ദൈവദാസൻ മനു കെ. ചാക്കോ മുഖ്യസന്ദേശം നൽകി. 'യേശുവിനോട് ചേർന്നുള്ള അടുപ്പമുള്ള ജീവിതം' എന്ന വിഷയത്തിൽ അധിഷ്ഠിതമായി ദൈവവചനം ശുശ്രൂഷിച്ച അദ്ദേഹം, നമ്മുടെ ഏറ്റവും വലിയ ആഗ്രഹം യേശു തന്നെയാകുമ്പോൾ അവനുമായുള്ള ബന്ധം കൂടുതൽ വളരുമെന്ന് ഓർമ്മിപ്പിച്ചു.

തുടർന്ന് പാസ്റ്റർ പോൾ രാജ് മീറ്റിംഗിന്റെ അവലോകനം നടത്തി. ജോയിന്റ് സെക്രട്ടറി ശ്രുതി മോഹൻ രാജ് കൃതജ്ഞത രേഖപ്പെടുത്തി. ഡിസ്ട്രിക്റ്റ് പാസ്റ്റർ ജോൺസൻ തോമസിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടെ സമ്മേളനം സമാപിച്ചു.