ദൈവം യുദ്ധങ്ങളെ അനുവദിക്കുന്നത് എന്തുകൊണ്ട്? ഓൺലൈൻ സംവാദം ഒക്ടോ. 22 ന്

ദൈവം യുദ്ധങ്ങളെ അനുവദിക്കുന്നത് എന്തുകൊണ്ട്? ഓൺലൈൻ സംവാദം ഒക്ടോ. 22 ന്

ബൈബിളിലെ യുദ്ധങ്ങൾ : ദൈവം യുദ്ധങ്ങളെ അനുവദിക്കുന്നത് എന്തുകൊണ്ട്? : ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൽ ഒരുക്കുന്ന ഓൺലൈൻ സംവാദം ഒക്ടോബർ 22 ന്

കോട്ടയം: ബൈബിളിൽ നിരവധി യുദ്ധങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.  സമാധാന പ്രഭുവായ ദൈവം യുദ്ധങ്ങളെ അനുവദിക്കുന്നത് എന്തുകൊണ്ട് ?എന്നുള്ള ചോദ്യം സാധാരണക്കാരിൽ നിന്നും ഉയരുന്നത് സ്വാഭാവികമാണ്. ഈ പശ്ചാത്തലത്തിൽ പ്രസ്തുത വിഷയത്തെ ആസ്പദമാക്കി ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംവാദവും ക്ലാസും നടത്തുന്നു.

ഒക്ടോബർ 22 ന് ബുധനാഴ്‌ച വൈകിട്ട് ഇന്ത്യൻ സമയം 8.30 ന് സൂമിൽ നടക്കുന്ന സമ്മേളത്തിൽ ഈ വിഷയത്തെക്കുറിച്ച് എഴുത്തുകാരനും വേദപണ്ഡിതനും അദ്ധ്യാപകനുമായ പാസ്റ്റർ ഏബ്രഹാം വെൺമണി സംസാരിക്കും.

ദൈവത്തേയും ദൈവവചനത്തേയും ദൈവീകപദ്ധതിയേയും എന്തെന്ന് തിരിച്ചറിയാത്തവർ വികലമായ ആശയങ്ങളെ പ്രചരിപ്പിക്കുന്ന ഈ കാല ഘട്ടത്തിൽ വേദപുസ്തകത്തിലെ യുദ്ധങ്ങളേയും, ദൈവം യുദ്ധങ്ങളെ അനുവദിക്കുന്നത് എന്തുകൊണ്ട്? എന്നതിനെക്കുറിച്ചും സാധാരണക്കാരായ ദൈവമക്കളിൽ ഒരു അവബോധം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവാദം ഒരുക്കുന്നതെന്ന്, മുഖ്യ സംഘാടകരായ ഗുഡ്‌ന്യൂസ് ബഹ്റിൻ ചാപ്പ്റ്റർ ഭാരവാഹികൾ അറിയിച്ചു.

ഗുഡ്ന്യൂസ് ബഹ്റിൻ ചാപ്പ്റ്റർ പ്രസിഡണ്ട് പാസ്റ്റർ ബിജു ഹെബ്രോൻ അദ്ധ്യക്ഷത വഹിക്കും.

Zoom ID: 8968 4480 930

Password: 1234