മാമംഗലം ചർച്ച് ഓഫ് ഗോഡ് വിബിഎസ് ഏപ്രിൽ 10 മുതൽ

കൊച്ചി: മാമംഗലം മെട്രോ പില്ലർ 490 പത്മശ്രീ ലെയിനിൽ ഉള്ള ചർച്ച് ഓഫ് ഗോഡ് ബെദെസ്ഥാ സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 10 മുതൽ 12 ശനിയാഴ്ച വരെ അവധിക്കാല ബൈബിൾ സ്കൂൾ നടക്കും .
മൈ കോമ്പസ് എന്നതാണ് ചിന്താവിഷയം.
ദിവസവും രാവിലെ 8.30 മുതൽ 12.30 വരെ നടക്കുന്ന വിബിഎസിൽ ഗാനങ്ങൾ, സ്കിറ്റ്, ഗെയിംസ്, പപ്പറ്റ് ഷോ, മാജിക് ഷോ, ഗിഫ്റ്റ്സ് തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. എക്സൽ വിബിഎസ് ടീമിൻ്റെ നേതൃത്വത്തിലാണ് അവധിക്കാല ബൈബിൾ സ്ക്കൂൾ നടക്കുന്നതെന്ന് ഹെഡ്മാസ്റ്റർ എബി മാത്യൂസ് അറിയിച്ചു.