കല്ലുംകടവ് ന്യൂ ലൈഫ് ഏ.ജി. സഭ ആലയ സമർപ്പണം മെയ് 2ന്
പത്തനാപുരം : കല്ലുംകടവ് ന്യൂ ലൈഫ് ഏ.ജി. സഭയ്ക്കു വേണ്ടി പുതിയതായി പണിത സഭാഹാളിൻ്റെ സമർപ്പണവും ആത്മീയ സംഗമവും മെയ് 2ന് വെള്ളിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 3 ന് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി ഗണേഷ്കുമാർ മുഖ്യാതിഥിയായിരിക്കും. സഭാ സൂപ്രണ്ട് റവ. ടി.ജെ. ശാമുവേൽ മുഖ്യശുശ്രൂഷ നിർവഹിക്കും. പാസ്റ്റർമാരായ ഐസക്ക് വി. മാത്യു, തോമസ് ഫിലിപ്പ്, ജെ.സജി, വി.വൈ. ജോസ്കുട്ടി എന്നിവരും പങ്കെടുക്കും.
സഭാശുശ്രൂഷകൻ പാസ്റ്റർ അനീഷ് കെ.ഉമ്മൻ നേതൃത്വത്വം നല്കും. വിവരങ്ങൾക്ക്: 94975 42024 (വർഗീസ് ജോൺ, സെക്രട്ടറി)

