ശാരോൻ ഫെലോഷിപ്പ് തമിഴ്നാട് സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫറൻസിന് അനുഗ്രഹീത സമാപ്തി
തേനി: ശാരോൻ ഫെലോഷിപ്പ് ചർച്ച് തമിഴ്നാട് സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫറൻസ് ഓഗസ്റ്റ് 25 മുതൽ 27 വരെ തേനിയിൽ നടന്നു. പാസ്റ്റർമാരായ സാം തോമസ് (ദോഹ), തോമസ് ചാക്കോ ചെന്നൈ, ജോൺ കുര്യൻ (യുഎസ്), സാം കോശി, ജെറോയ് മാത്യു , ബിജു ജോസഫ്, സജു മാവേലിക്കര, അക്ബർ അലി സഹോദരിമാരായ ലിസി കുര്യൻ, ഫേബ സജി എന്നിവർ പ്രസംഗിച്ചു. നടുക, നനയ്ക്കുക, വളരുമാറാക്കുക എന്നതായിരുന്നു ചിന്താവിഷയം.

തമിഴ്നാട് സോണൽ പ്രസിഡൻ്റ് പാസ്റ്റർ പി.വി.സജി, സെക്രട്ടറി പാസ്റ്റർ കെ.വി.ഷാജു, പാസ്റ്റർമാരായ ടി. വൈ. ജെയിംസ്, ജോർജ് മാത്യു എന്നിവർ നേതൃത്വം നല്കി. തമിഴ്നാട്ടിൽ നിന്നും150 ശുശ്രൂഷകന്മാർ പങ്കെടുത്തു.

ഭാരവാഹികളായ പാസ്റ്റർ സാംസൺ ജോണി, ജോയൽ ജോസഫ് എന്നിവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ എബ്രഹാം ജോസഫ്, ജോൺ തോമസ്, കെ. വി.ഷാജു, എഡിസൺ സാമുവൽ, ജേക്കബ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.



