ഹെർമൻ ഗുണ്ടർട്ട് പുരസ്കാരം ഡോ. വള്ളിക്കാവ് മോഹൻദാസിന്

ഹെർമൻ ഗുണ്ടർട്ട് പുരസ്കാരം  ഡോ. വള്ളിക്കാവ് മോഹൻദാസിന്

തിരുവനന്തപുരം: ഹെർമൻ ഗുണ്ടർട്ട് എഡ്യുക്കേഷൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഹെർമൻ ഗുണ്ടർട്ട് പുരസ്കാരത്തിന് ഡോ. വള്ളിക്കാവ് മോഹൻദാസിനെ തെരഞ്ഞെടുത്തു.

ഒരുലക്ഷത്തിപതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

എഴുത്തുകാരനും പത്രപ്രവർത്തകനും മിഷണറി സാഹിത്യപഠന മേഖലയിലെ പണ്ഡിതനുമായ ഡോ.വള്ളിക്കാവ് മോഹൻദാസ് പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രഭാത് ബുക്ക്ഹൗസ് എഡിറ്ററും കെപിഎസി നിർവ്വാഹക സമിതിയംഗവുമാണ്.

കേരള ഭാഷാ ഇൻസ്റ്റ്യൂട്ട് പ്രസിദ്ധീകരിച്ച, ഇതിനകം തന്നെ നിരവധി അംഗീകാരങ്ങൾ നേടിയ ' മിഷണറിമാരുടെ കേരളം ' എന്ന ചരിത്രഗ്രന്ഥത്തെ മുൻനിർത്തിയാണ് പുരസ്കാരം.

മുംബൈയിലെപ്രശസ്ത പത്രപ്രവർത്തകനും ചരിത്രകാരനുമായ ഡോ.ബാബുവർഗീസ് ചെയർമാനും റിട്ടയേഡ് അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ് ഐഎഎസ്, ഫൗണ്ടേഷൻ വൈസ് ചെയർമാനും അൽഫോൺസാ കോളേജ് മുൻ പ്രിൻസിപ്പാലുമായ പ്രൊഫ.(ഡോ.) കെ.വി. ചാക്കോ, ഫൗണ്ടേഷൻ സെക്രട്ടറി ബാലസുബ്രമണ്യൻ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാരം നിശ്ചയിച്ചത്.

ജൂൺ13 ന് കോഴിക്കോട്ട് നടക്കുന്ന കേരളപ്പഴമ ഗുണ്ടർട്ട് സ്മൃതി ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തിൽ പുരസ്കാരം നല്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

Advertisement