ബഥേൽ ബൈബിൾ കോളേജ് പൂർവ്വവിദ്യാർത്ഥി സമ്മേളനം മാർച്ച് 4 ന്
പുനലൂർ: പ്രശസ്തമായ ബഥേൽ ബൈബിൾ കോളേജിന്റെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ഉത്തര മേഖലാ സമ്മേളനം മാർച്ച് 4 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 ന് കോതമംഗലം എ ജി സഭയിൽ നടക്കും.
ബഥേൽ ബൈബിൾ കോളേജിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് നടക്കുന്ന സമ്മേളനങ്ങളുടെ നാലാമത്തെ സംഗമമാണിത്. എ ജി ഉത്തര മേഖലയിലും ഇതര സഭകളിലും ശുശ്രൂഷിക്കുന്ന ബഥേലിലെ പൂർവ്വ വിദ്യാർത്ഥികൾ സംബന്ധിക്കും.
അലൂമ്നൈ അസോസ്സിയേഷൻ പ്രസിഡന്റ് പാസ്റ്റർ ടി. വി തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജെയിംസ് ജോർജ്ജ്, AG ഉത്തര മേഖല ഡയറക്ടർ റവ.എം. ടി സൈമൺ എന്നിവർ പ്രസംഗിക്കും.
ബഥേൽ ബൈബിൾ കോളജിന്റെ പൂർവ്വകാല സ്മരണകൾ പങ്കിടുവാനും പുരോഗമനപരമായ പ്രവർത്തനങ്ങളെപ്പറ്റി ചിന്തിക്കുവാനും ഈ സമ്മേളനം വേദിയാകും. അലൂമ്നൈ അസോസ്സിയേഷൻ സെക്രട്ടറി പാസ്റ്റർ ബിജു ദാനം, ട്രഷറാർ പാസ്റ്റർ ഐജു വി. കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകും.
പ്രസ്ബിറ്റർമാർ പാസ്റ്റേഴ്സ് എന്നിവരും പങ്കെടുക്കും. ഇപ്പോൾ വിവിധ പെന്തെക്കോസ്ത് സഭകളിൽ ശുശ്രൂഷിക്കുന്ന ബഥേലിലെ എല്ലാ പൂർവ്വവിദ്യാർഥികളും ഈ മീറ്റിംഗിൽ സംബന്ധിക്കുവാൻ അറിയിക്കുന്നു.+91 വിവരങ്ങൾക്ക്: 86063 14213


