തൃശ്ശൂരിലെ ഗായകർ ഒത്തുകൂടി; ആത്‍മനിറവായി പെയ്തിറങ്ങിയ സംഗീതവിരുന്ന്

തൃശ്ശൂരിലെ ഗായകർ ഒത്തുകൂടി; ആത്‍മനിറവായി പെയ്തിറങ്ങിയ സംഗീതവിരുന്ന്

തൃശൂർ: തൃശ്ശൂരിലെ ക്രൈസ്തവ ഗാനരചയിതാക്കളുടെ ഗാനങ്ങൾ മാത്രം കോർത്തിണക്കി ഗോസ്‌പെൽ സിംഗേഴ്സ് അവതരിപ്പിച്ച സംഗീത വിരുന്ന് അനുവാചകരുടെ ഹൃദയത്തിൽ ആത്‍മനിറവായി പെയ്തിറങ്ങി.

14 ഗാനരചയിതാക്കളുടെ 17 ഗാനങ്ങളാണ് ഡിസം. 21 ന് മിഷൻ ക്വാർട്ടേഴ്‌സ് ഫുൾ ഗോസ്‌പെൽ ചർച്ച് ഹാളിൽ അവതരിപ്പിച്ചത്. മിക്കഗാനങ്ങളും ജീവിത അനുഭവങ്ങളുടെ കനലുകളിൽ സ്പുടം ചെയ്തെടുത്തവയായിരുന്നു. ഇവാ. കെ. വി. ഐസക്കിന്റെ ഈ ഗേഹം വിട്ടുപോകിലും, ടോണി ഡി. ചെവൂക്കാരൻ രചിച്ച കാൽവരി മലയിൽ നിന്നും, എം വി ജെയിംസ്ന്റെ മനം തളർന്നിടുമ്പോൾ എന്ന് തുടങ്ങി മനുഷ്യമനസ്സുകളിൽ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും തിരിനാളമായി എന്നുമെന്നും പ്രകാശം ചൊരിയുവാൻ കരുത്തുറ്റ ഗാനങ്ങൾ പ്രശസ്തഗായകർ ആലപിച്ചു.

ഫുൾ ഗോസ്‌പെൽ ചർച്ചിന്റെ എഴുപതാം വാർഷികവും വോയിസ് ഓഫ് ഗോസ്പലിന്റെ അൻപതാം വാർഷികവും പ്രമാണിച്ചു നടത്തിയ ഈ സംഗീത വിരുന്ന് ക്രൈസ്തവ കൈരളിയുടെ സംഗീത ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തു.

പ്രസിഡന്റ്‌ പാസ്റ്റർ ഡാനിയേൽ ഐയ്രൂർ ഉദ്ഘാടനം നിർവഹിച്ചു. ടോണി ഡി. ചെവൂക്കാരൻ അവതരണം നടത്തി. ജോസ് പൂമല ഓർക്കേസ്ട്രക്ക് നേതൃത്വം നൽകി. ഗാനരചയിതാക്കളെ മൊമെന്റോ നൽകി ആദരിച്ചു. ഷൈലൻ കണ്ണമ്പുഴ ഗാനരചയിതാക്കളെ പരിചയപ്പെടുത്തി. പാസ്റ്റർ ലേണൽ ഡാനിയേൽ സ്വാഗതവും പാസ്റ്റർ ബെൻ റോജർ നന്ദിയും പറഞ്ഞു

Advt.

ആവശ്യമുണ്ട്

വീട്ടിൽ താമസിച്ച് ഒന്നരയും നാലും വയസുള്ള കുഞ്ഞുങ്ങളെ നോക്കുന്നതിന് ജോലിക്കാരിയെ ആവശ്യമുണ്ട്. ശമ്പളം: 20000 രൂപ. 

ഫോൺ:  99612 21377

Advt.