ഗാസ സമാധാന പദ്ധതി പ്രാബല്യത്തിൽ; വെടിനിർത്തലും ബന്ദി കൈമാറ്റവും ഉടൻ നടപ്പിലാകും

ഗാസ സമാധാന പദ്ധതി പ്രാബല്യത്തിൽ; വെടിനിർത്തലും ബന്ദി കൈമാറ്റവും ഉടൻ നടപ്പിലാകും

ഗാസ സമാധാന പദ്ധതി പ്രാബല്യത്തിൽ. പദ്ധതിയുടെ ആദ്യഘട്ടത്തിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിലാണ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്. ആദ്യഘട്ട ധാരണയുടെ ഭാഗമായി വെടിനിർത്തലും ബന്ദി കൈമാറ്റവും ഉടൻ നടപ്പിലാകും. ബന്ദികളെ അടുത്ത ദിവസങ്ങളിൽ കൈമാറുമെന്ന് യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഇസ്രയേൽ സേന ഗാസയിൽ നിന്ന് ഭാഗികമായി പിൻമാറിത്തുടങ്ങി.

Advt.