AGATE & AGIC ഖത്തർ ചാപ്റ്റർ ഗ്രാഡുവേഷൻ നടന്നു

ദോഹ: അസ്സംബ്ലീസ് ഓഫ് ഗോഡ് അക്കാദമി ഓഫ് തിയോളോജിക്കൽ എഡ്യൂക്കേഷനും (AGATE) ഏജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിംഗും (AGIC) സംയുക്തമായി നടത്തിയ ഗ്രാഡുവേഷൻ അനുഗ്രഹമായി നടന്നു. AGATE യുടെ M.Div പൂർത്തീകരിച്ച 20 വിദ്യാർഥികളും, AGIC യുടെ PGDCC (Post Graduate Diploma in Clinical Counselling) പഠിച്ച 36 വിദ്യാർത്ഥികളുമാണ് ആംഗ്ലിക്കൻ കോംപ്ലെക്സിലെ കാന ഹാളിൽ നടന്ന മീറ്റിങ്ങിൽ സർട്ടിഫിക്കറ്റുകൾ സ്വീകരിച്ചത്.
MDiv ഗ്രാജുവേറ്റ്സ്
ദോഹ ഏജി സഭ നേതൃത്വം നൽകുന്ന ഖത്തർ ചാപ്റ്ററിന്റെ മുൻ കോർഡിനേറ്റർ പാസ്റ്റർ സജി പി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഡോ. സന്തോഷ് ജോൺ മുഖ്യാഥിതി ആയിരുന്നു. ബെഥേൽ ഏജി സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കുര്യൻ സാമുവേൽ, ഖത്തർ ചാപ്റ്ററിന്റെ പ്രഥമ കോർഡിനേറ്റർ പാസ്റ്റർ ജേക്കബ് ജോൺ, നിലവിലെ കോർഡിനേറ്റർ പാസ്റ്റർ റോയി വർഗീസ് എന്നിവർ നേതൃത്വം നൽകി.
M.Div വിദ്യാർത്ഥിയായിരുന്ന പ്രശസ്ത ഗാനരചയിതാവ് കെ.ബി. ഐസക് രചിച്ച തീം സോങ് ജിജോ തോമസിന്റെയും സഞ്ജു തോമസിന്റെയും നേതൃത്വത്തിലുള്ള ക്വയർ ആലപിച്ചു.
PGDCC ഗ്രാജുവേറ്റ്സ്
വിദ്യാർത്ഥികളായ പാസ്റ്റർ ജോസ് ബേബി, ഷിബു ചെറിയാൻ, ബിന്ദു ബിജു, ബിർള പബ്ലിക് സ്കൂളിലെ അധ്യാപികയായ എയ്ഞ്ചൽ മാത്യു എന്നിവർ പഠനാനുഭവങ്ങൾ പങ്കുവെച്ചു. ഐഡിസിസി. ചീഫ് കോർഡിനേറ്റർ ബോബി തോമസ്, ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ പ്രസിഡന്റ് പാസ്റ്റർ സന്തോഷ് ജോൺ, പൂർവ്വവിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് പാസ്റ്റർ സെബാസ്റ്റ്യൻ തോമസ് എന്നിവർ ആശംസകൾ നേർന്നു.
വിവിധ മേഖലകളിൽ മികവു തെളിയിച്ച വിദ്യാർത്ഥികളെ ഖത്തർ ചാപ്റ്റർ പ്രോഗ്രാം കോർഡിനേറ്റർ ബിജോ മാത്യു സദസ്സിനു പരിചയപ്പെടുത്തി. M.Div വിദ്യാർത്ഥികളിൽ നിന്ന് അലൻ സുനേഷ് (ഗ്രാഡുവേറ്റ് ഓഫ് ദി ഇയർ), പാസ്റ്റർ റോബിൻ ഗീവർഗീസ് (മിനിസ്ട്രി എക്സലൻസ്), കെ.ബി. ഐസക് (അക്കാഡമിക് എക്സലൻസ്) എന്നിവർക്കു പാസ്റ്റർ സജി തോമസ്, പാസ്റ്റർ ജേക്കബ് ജോൺ, പാസ്റ്റർ പി.വി. ഉമ്മൻ എന്നിവർ മെമെന്റോകൾ സമ്മാനിച്ചു.
ഡോ. സന്തോഷ് ജോൺ
PGDCC വിദ്യാർത്ഥികളിൽ നിന്ന് ശോശാമ്മ വറുഗീസ് (അക്കാഡമിക് എക്സലൻസ്), ബിന്ദു ബിജു (ക്ലിനിക്കൽ ഇന്റർവെൻഷനൽ), ലിസി അലക്സ് (ഓവറോൾ പെർഫോമൻസ്) എന്നിവർക്കു പാസ്റ്റർ റോയി വർഗീസ്, പാസ്റ്റർ ബിജു ജോയി, പാസ്റ്റർ വർഗീസ് തോമസ് എന്നിവർ മെമെന്റോകൾ കൈമാറി.
ഗ്രാഡുവേഷനോടനുബന്ധിച്ചു തയ്യാറാക്കിയ സുവനീർ ഐ.പി.സി ശാലേം മുൻ ശുശ്രൂഷകൻ പാസ്റ്റർ വി.ജി തോമസുകുട്ടി ദോഹയിലെ സീനിയർ ശുശ്രൂഷകരിലൊരാളും ഖത്തർ പെന്തെക്കോസ്തൽ ഫെല്ലോഷിപ് ചർച്ചിന്റെ പാസ്റ്ററുമായ എൻ.ഓ. ഇടിക്കുളയ്ക്കു നൽകി പ്രകാശനം ചെയ്തു.
ജയ്മോൻ കുര്യാക്കോസ്, റോബി തങ്കച്ചൻ, ബിനു ജോൺ, സിസിൽ മാത്യു, ഷിജോ പീറ്റർ, ഡാനി ബെഞ്ചമിൻ, ഫെബി മാത്യു, ബ്ലെസൻ പി. മാത്യു, അജോ അച്ചൻകുഞ്ഞ്, റോഷൻ തോമസ്, ജോഷ്വ ബിനു , ഹാന ആദർശ്, നീന ബിബിൻ തുടങ്ങിയവർ നേതൃത്വം നൽകി.
M.Div ന്റെയും PGDCC യുടെയും പുതിയ ബാച്ചുകൾ മെയ് മാസത്തിലാരംഭിക്കും. ഈ വർഷം മുതൽ വിദ്യാർത്ഥികൾക്കായി പ്രത്യേകം തയ്യാറാക്കിയ Certificate in Life Skill Education (CLSE) എന്ന മൂന്നു മാസത്തെ കോഴ്സും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ റോയി വർഗീസ് (55245774), അബ്രഹാം കൊണ്ടാഴി (55519147), ബിജോ മാത്യു (50160093)