ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയൻ നിലവിൽ വന്നു

ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയൻ നിലവിൽ വന്നു

വാർത്ത: കെ ബി ഐസക്ക്

ദോഹ: ഖത്തറിലെ അഞ്ച് പ്രാദേശിക ചർച്ച് ഓഫ് ഗോഡ് സഭകൾ ഒത്തുചേർന്ന്  'ചർച്ചസ് ഓഫ് ചർച്ച് ഓഫ് ഗോഡ് ഇൻ ഖത്തർ'എന്ന പേരിൽ ഖത്തർ റീജിയൻ രൂപീകരിച്ചു. ചർച്ച് ഓഫ് ഗോഡ് ഗൾഫ് റീജിയൻ സൂപ്രണ്ട് ഡോ.സുശീൽ മാത്യുവിന്റെ അധ്യക്ഷതയിൽ ജൂൺ 19നാണ് പുതിയ റീജിയൻ രൂപീകൃതമായത്.

ചർച്ച് ഓഫ് ഗോഡ്-ഖത്തർ റീജിയൻ പുതിയ ഭാരവാഹികൾ;

പാസ്റ്റർ.സാം ടി ജോർജ് (നാഷണൽ ഓവർസിയർ), പാസ്റ്റർ. ജോസ് ബേബി ‎‎(നാഷണൽ സെക്രട്ടറി), പാസ്റ്റർ. സജി തോമസ് (നാഷണൽ ട്രഷറർ), പാസ്റ്റർ. ‎സ്റ്റാൻലി ജോൺ (വിദ്യാഭ്യാസ ഡയറക്ടർ), പാസ്റ്റർ. അജേഷ് കുര്യാക്കോസ് ‎‎(മിഷൻ/യൂത്ത് ഡയറക്ടർ), പാസ്റ്റർ ജിബു എബ്രഹാം(പ്രയർ കോർഡിനേറ്റർ), ‎പാസ്റ്റർ ആൽബർട്ട് ചെറിയാൻ (സൺഡേ സ്കൂൾ കോർഡിനേറ്റർ), പാസ്റ്റർ ‎സുബിൻ മാത്യു (മീഡിയ കോർഡിനേറ്റർ),പാസ്റ്റർ അരിസ് ജോൺ ‎‎(പ്രയർ കൺവീനർ).

റീജിയൻ്റെ നിയന്ത്രണത്തിൽ വേദശാസ്ത്ര പഠനത്തിനായി എ.ടി.എ അംഗീകാരമുള്ള ഒരു തിയോളജിക്കൽ സെമിനാരിയും ഡോക്ടർ സുശീൽ മാത്യു ഉദ്ഘാടനം ചെയ്തു .ദൈവരാജ്യം യാഥാർത്ഥ്യമാക്കാൻ സഭകൾ തമ്മിലുള്ള ഐക്യം ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു 'ഒരുമയോടെ നാം ഖത്തറിൽ' എന്ന ലക്ഷ്യം നിറവേറ്റാൻ വിശ്വാസികൾ കൂട്ടായി പിന്തുണ നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു 

ഐ.ഡി.സി.സി തുടങ്ങിയ ഖത്തറിലെ പൊതു വേദികൾക്ക് നേതൃത്വം നൽകുന്നവർ പുതിയ റീജിയൻ പ്രവർത്തകർക്ക് ആശംസകൾ നേർന്നു.

Advertisement