ബഹ്റൈൻ BMCC: സ്കിറ്റ് ഫെസ്റ്റ് 2025 ബഹ്റൈൻ എജി ജേതാക്കൾ

ബഹ്റൈൻ BMCC: സ്കിറ്റ് ഫെസ്റ്റ് 2025 ബഹ്റൈൻ എജി ജേതാക്കൾ

ബഹ്റൈൻ: ബഹ്റൈൻ BMCC യുടെ നേത്യത്വത്തിൽ നവംബർ 8 ന് നടന്ന സ്കിറ്റ് ഫെസ്റ്റ് 2025 സമാപിച്ചു. അംഗത്വ സഭകളിലെ ടീമുകൾ തമ്മിൽ നടന്ന വിവിധ മൽസരത്തിൽ ബഹ്റൈൻ എ ജി ചർച്ച് ജേതാക്കളായി. ബിപിസി ചർച്ച് രണ്ടാം സ്ഥാനവും ശാരോൻ ഫെലോഷിപ്പ് ചർച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ബസ്റ്റ് പെർഫോമേഴ്സായി പുരുഷ വിഭാഗത്തിൽ നിജോ വിനോദ് (എജി ചർച്ച്), വനിതാ വിഭാഗത്തിൽ നീതു ബിബിൻ (ഐപിസി ഹെബ്രോൻ), കുട്ടികളുടെ വിഭാഗത്തിൽ മിസ് ബിൽഹ വിപിൻ (ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ബഹ്റൈൻ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

BMCC പ്രസിഡൻ്റ് ബ്രദർ ജോസ് കെ ജോൺ അദ്ധ്യക്ഷ്യം വഹിച്ചു. പാസ്റ്റർ ജോൺസൺ കെ. സാമുവേൽ (ജനറൽ വൈസ് പ്രസിഡന്റ് ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് ) മുഖ്യ അതിഥിയായിരുന്നു.

.പാസ്റ്റർ കെ. എം ജോർജ് (ഐപിസി ബഹ്റൈൻ റീജിയൻ പ്രസിഡൻ്റ്) ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. BMCC വൈസ് പ്രസിഡന്റ് ബ്രദർ വിനോദ് ജോർജ് പുതുപ്പള്ളി, സെക്രട്ടറി ബ്രദർ അനീഷ് തോമസ്, കൺവീനേഴ്‌സ് ബ്രദർ. ഷിബു ബേബികുട്ടി, ബ്രദർ. ജനീഷ് ജോൺ എന്നിവർ നേത്യത്വം നൽകി.