അറ്റ്ലാന്റ ഐപിസി വാർഷിക കൺവൻഷനും സംഗീത ശുശ്രൂഷയും ജൂൺ 6 മുതൽ 

അറ്റ്ലാന്റ ഐപിസി വാർഷിക കൺവൻഷനും  സംഗീത ശുശ്രൂഷയും ജൂൺ 6 മുതൽ 

അറ്റ്ലാന്റ : ഇന്ത്യ പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് അറ്റ്ലാന്റ (അറ്റ്ലാന്റ ഐപിസി ) സഭയുടെ വാർഷിക കൺവൻഷനും ആത്മീയ സംഗീത ശുശ്രൂഷയും ജൂൺ 6 വെള്ളി, 7 ശനി ദിവസങ്ങളിൽ അറ്റ്ലാന്റ ഐപിസി ചർച്ചിൽ (545 Rock Springs Road, Lawrenceville, GA 30943) നടക്കും. 

 സഭാ സീനിയർ ശുശ്രുഷകൻ റവ. ഡോ. ചെറിയാൻ സി ഡാനിയേൽ ഉദ്‌ഘാടനം നിർവഹിക്കും.  പിവൈപിഎ കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷിബിൻ ശാമുവേൽ മുഖ്യ പ്രഭാഷണം നടത്തും. വെണ്ണിക്കുളം സയോൺ സിംഗേഴ്സിന്റെ നേതൃത്വത്തിൽ ബ്രദർ ജെയിംസ് പീടികമലയിലും സിസ്റ്റർ ലിനി ജെയിംസും ശ്രുതി മധുരമായ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ദിവസവും വൈകിട്ട് ആറ്മു തൽ 9 വരെ പൊതുയോഗം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: എബ്രഹാം തോമസ് - 404.406.5882, രാജൻ ആര്യപ്പള്ളിൽ - 678.571.6398, ജെയിംസ് റ്റി. ശാമുവേൽ - 770.713.1727

വാർത്ത: നിബു വെള്ളവന്താനം

Advertisement