റിസർജ് 2025’ യൂത്ത് റിട്രീറ്റ് നവം. 29ന്

റിസർജ് 2025’ യൂത്ത് റിട്രീറ്റ് നവം. 29ന്

അബുദാബി പെന്തക്കോസ്ത് ചർച്ച് കോൺഗ്രിഗേഷൻ (അപ്കോൺ), ഇന്റർ കോളേജിയേറ്റ് പ്രയർ ഫെലോഷിപ്പ് (ഐസിപിഎഫ്) അബുദാബി, എം.സി.സി സൺഡേ സ്കൂൾ (എംസിസി) എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന ‘RESURGE – 2025’ യൂത്ത് റിട്രീറ്റ് നവംബർ 29, ശനിയാഴ്ച അൽ ഐൻ റോഡിലുള്ള ഫാം ഹൗസിൽ വെച്ച് രാവിലെ 8 മണി മുതൽ വൈകിട്ട് 8 ന് നടക്കും.

അപ്കോൺ പ്രസിഡന്റ് ഡോ. അലക്‌സ് ജോൺ ഉദ്ഘാടനം ചെയ്യും.  പാസ്റ്റർ ജയ്സൺ എബ്രഹാം (പൂനെ), നെൽസൺ മാത്യു (ദുബായ്), എന്നിവർ വിവിധ സെക്ഷനനുകളിൽ ക്ലാസുകൾ നയിക്കും.

റിട്രീറ്റിൽ കൗൺസിലിംഗ് ക്ലാസുകൾ, പ്രചോദനാത്മക സന്ദേശങ്ങൾ, ആത്മീയ ആരാധന എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. ഗ്രേഡ് 6 മുതൽ മുകളിലുള്ള വിദ്യാർത്ഥികൾക്ക് രജിസ്‌റ്റർ ചെയ്യാവുന്നതാണ്.

യുവജനങ്ങൾ ആത്മീയമായി ജാഗരൂകരായി വളരാനും പുതുക്കപ്പെടാനും ‘റിസർജ് 2025’ ഒരു അനുഗ്രഹീത വേദിയായി തീരുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

Advt.