119 - ആം സങ്കീർത്തനം മന:പാഠമാക്കി ആൽബിയോൺ സന്തോഷ്
ലണ്ടൺ ഡെറി: 119 - ആം സങ്കീർത്തനം മുഴുവൻ മനഃപാഠമാക്കി ആൽബിയോൺ സന്തോഷ്. ലണ്ടൺ ഡെറിയിലുള്ള കാബോദ് ഐപിസി ചർച്ചിലെ സഭായോഗത്തിൽ 119- ആം സങ്കീർത്തനം മുഴുവനും ചൊല്ലിയാണ് 11 വയസ്സുള്ള ആൽബിയോൺ ശ്രദ്ധേയനായത്. സന്തോഷ് പുത്തൻപുരയിൽ കുര്യാക്കോസ് -സ്നേഹ ദമ്പതികളുടെ മകനാണ് ആൽബിയോൺ. ആൽബിയ സന്തോഷ് ആണ് ഏക സഹോദരി. നോർത്തേൺ അയർലെൻ്റിലെ ലണ്ടൻ ഡെറി കാബോദ് ഐപിസി ചർച്ചിലെ അംഗമാണ് ആൽബിയോൺ സന്തോഷ്.

