പാസ്റ്റർ ടി.വി. ജോയിയേയും കുടുംബത്തേയും ആദരിച്ചു


വയനാട്: ഐപിസി ഏബനേസർ ചെറ്റപ്പാലം സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോയിയേയും കുടുംബത്തേയും ആദരിച്ചു. സഭയുടെ സിൽവർ ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത വിവിധ സംഘടനകളിലുള്ള ശുശ്രൂഷകൻമാർ ചേർന്നാണ് അദ്ദേഹത്തെയും ഭാര്യ സാനി ജോയിയെയും ആദരിച്ചത്.
രക്ഷാനുഭവം പ്രാപിച്ച ശേഷം ജനിച്ചുവളർന്ന മണ്ണിൽ സുവിശേഷത്തിന്റെ വിത്തുപാകി സഭ സ്ഥാപിക്കുകയും 25 വർഷമായി സഭയുടെ ശുശ്രൂഷകനായി പ്രവർത്തിക്കുന്ന പാസ്റ്റർ ടി.വി. ജോയി ഐപിസി പുൽപ്പള്ളി ഏരിയ ശുശ്രൂഷകനുമാണ്.
ഇവാ. ബോബു ദാനിയേൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ടി.വി ജോയിയെ ശാരോൻ ചർച്ച് മലബാർ അസോസിയേറ്റ് റീജിയൻ പ്രസിഡൻറ് പാസ്റ്റർ കെ.ജെ. ജോബും, സാനി ജോയിയെ സിസ്റ്റർ മോളി തോമസും ഷാളുകൾ അണിയിച്ചു.
ഐ.പി.സി. വയനാട് സെൻറർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് തോമസ് അനുഗ്രഹിച്ച് പ്രാർത്ഥിച്ചു. എ.ജി ഇരിട്ടി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ എൻ.പി.സജി, ഐപിസി കൽപ്പറ്റ സെൻ്റർ സെക്രട്ടറി പാസ്റ്റർ പി.എ. തോമസ്, പുൽപ്പള്ളി പാസ്റ്റേഴ്‌സ് ഫെലോഷിപ്പ് പ്രസിഡൻറ് പാസ്റ്റർ ശശി പോൾ, പി.വൈ.പി.എ കേരള സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളുമ്പുകണ്ടം, ജൂബിലി പ്രോഗ്രാം കോഡിനേറ്റർ ജിബിൻ വർഗീസ്, പാസ്റ്റർ ബിനു സ്‌കറിയ, പാസ്റ്റർ ജോസ് കണ്ണാടിക്കൽ, പാസ്റ്റർ സാബു ജോൺ തുടങ്ങിയവർ അനുമോദനങ്ങൾ അറിയിച്ചു.
ഐപിസി ഏബനേസർ ചെറ്റപ്പാലം രജതജൂബിലി നിറവിലേക്ക്

വിശ്വാസവീഥിയിൽ കാൽ നൂറ്റാണ്ടിന്റെ ആത്മീയപ്രയാണം
ചരിത്രമുറങ്ങുന്ന പുൽപ്പള്ളിയുടെ മണ്ണിൽ പ്രത്യാശയുടെയും വിശ്വാസത്തിന്റെയും കെടാവിളക്കായി ഐ.പി.സി. എബെനെസർ സഭ അതിന്റെ രജതജൂബിലി നിറവിലേക്ക് പ്രവേശിക്കുന്നു. 1997-ൽ ആരംഭിച്ച പ്രാർത്ഥനാ കൂട്ടായ്മകൾക്ക് പിന്നാലെ, 2000 ഏപ്രിൽ 1-ന് പാസ്റ്റർ ടി.വി. ജോയിയുടെ നേതൃത്വത്തിലാണ് സഭ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചത്. പാസ്റ്ററുടെ ഭവനത്തിൽ നടന്ന പ്രഥമ ആരാധനയിൽ കോട്ടാങ്ങൽ കാർത്ത്യായനി അമ്മ ആദ്യ അംഗമായി ചേർന്നു.

ഇന്ന് 28 കുടുംബങ്ങൾ ഈ ആത്മീയ കൂട്ടായ്മയിൽ സ്നേഹപൂർവ്വം ഒന്നിച്ചുചേരുന്നു. 2003 മാർച്ച് 13-ന് ആരാധനാലയത്തിന്റെ സമർപ്പണം നടന്നത് സഭയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്. ഐ.പി.സി. വയനാട് ഡിസ്ട്രിക്റ്റ്, മലബാർ മിഷൻ എന്നിവയുടെ സഹകരണത്തോടെ നിർമ്മിച്ച ഹാൾ അന്നത്തെ വയനാട് ഡിസ്ട്രിക്റ്റ് പാസ്റ്റർ ബാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ലാറി സാൻക്വിസ്റ്റ് , ഡയാനാന്റി, വി.എം. മാത്യു എന്നിവരുടെ രണ്ട് പതിറ്റാണ്ടോളം നീണ്ട പിന്തുണ സഭയുടെ വളർച്ചയിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തപ്പെട്ടതാണ്; ആ കാരുണ്യപ്രവാഹം ഇന്നും ഇടിച്ചെറിയാൻ സാറിലൂടെ തുടർന്നുപോരുന്നു.
ആത്മീയ വളർച്ചയ്ക്കൊപ്പം സാമൂഹിക സേവനത്തിലും സഭ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. 2004-ൽ ആരംഭിച്ച കംപാഷൻ പ്രോജക്റ്റിലൂടെ (CDC) പ്രദേശത്തെ നാനൂറോളം കുടുംബങ്ങൾക്ക് താങ്ങാവാനും ടൈലറിംഗ് സെന്ററിലൂടെ നൂറുകണക്കിന് സ്ത്രീകൾക്ക് തൊഴിൽ നൽകാനും സഭയ്ക്ക് സാധിച്ചു. ചികിത്സാ സഹായം, കുടിവെള്ള പദ്ധതികൾ, ലഹരിവിരുദ്ധ ബോധവൽക്കരണം എന്നിവ സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെ സാക്ഷ്യങ്ങളാണ്. സൺഡേ സ്കൂൾ, പി.വൈ.പി.എ, സോദരി സമാജം എന്നീ സംഘടനകൾ ആത്മീയ അടിത്തറ ഉറപ്പിക്കുമ്പോൾ, ഗ്രാമങ്ങളിലേക്ക് സുവിശേഷ വെളിച്ചമെത്തിക്കുന്നതിൽ സഭ സജീവമായി നിലകൊള്ളുന്നു. കഴിഞ്ഞ 25 വർഷമായി പുൽപ്പള്ളിയുടെ മണ്ണിൽ ആത്മീയ-സാമൂഹിക മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന ഐ.പി.സി. എബെനെസർ സഭ, ദൈവകൃപയിൽ ഇന്നും ജൈത്രയാത്ര തുടരുന്നു.

എറൈസ് എബെനെസർ ഫീസ്റ്റ് 2026
വയനാട് പുൽപള്ളി ചെറ്റപ്പാലം ഐപിസി എബെനെസർ സഭയുടെ 25 വർഷത്തെ വിശ്വാസയാത്രയുടെയും ആത്മീയ വളർച്ചയുടെയും സ്മരണ പുതുക്കി നടത്തുന്ന 'എറൈസ് എബെനെസർ ഫീസ്റ്റ് 2026' സിൽവർ ജൂബിലി ആഘോഷങ്ങൾ സഭയിലും സമൂഹത്തിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു. പ്രാർത്ഥനയിലൂടെയും സേവനത്തിലൂടെയും വിശ്വാസ സമൂഹത്തെ ഒന്നിപ്പിക്കുന്ന വിവിധ കർമ്മപദ്ധതികളാണ് ജൂബിലി വർഷത്തിൽ സംഘടിപ്പിക്കപ്പെടുന്നത്.
ഉപവാസ പ്രാർത്ഥന: ആത്മീയ ഉണർവ്വിന് തുടക്കം
എറൈസ് എബനേസർ ഫീസ്റ്റ് 2026 ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജനുവരി 26, 27 തീയതികളിൽ നടന്ന ഉപവാസ പ്രാർത്ഥന വിശ്വാസികൾക്ക് അനുഗ്രഹമായി. പാസ്റ്റർ ജോർജ്ജ് കുട്ടി വചനശുശ്രൂഷ നിർവ്വഹിച്ചു. വരാനിരിക്കുന്ന ശുശ്രൂഷകളുടെ വിജയത്തിനായി സഭയൊന്നായി പ്രാർത്ഥിച്ച ഈ സംഗമം, വരാനിരിക്കുന്ന ജൂബിലി പരിപാടികൾക്ക് ശക്തമായ ആത്മീയ അടിത്തറ പാകി.
പ്രാർത്ഥനയാൽ ഒരു സിൽവർ ജൂബിലി
സഭയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് പി വൈ പി എ യുടെ നേതൃത്വത്തിൽ നടന്ന 1000 മണിക്കൂർ പ്രാർത്ഥനാ യജ്ഞം വിശ്വാസികൾക്ക് ആത്മീയ നവോത്ഥാനമായി. ഫെബ്രുവരി 1 മുതൽ ഏപ്രിൽ 1 വരെ 30 അംഗങ്ങൾ ഇതിൽ പങ്കാളികളായി. സഭയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആത്മീയ അടിത്തറയിട്ട ഈ പ്രാർത്ഥനാ ദൗത്യം, മെയ് 10-ലെ സമാപന സമ്മേളനം വരെ തുടരും.
മുറ്റത്ത് കൺവെൻഷൻ: ആത്മീയ നിറവോടെ തുടക്കം
ഐപിസി എബെനെസർ സഭയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഷിബി കിഴക്കുംപറമ്പിലിന്റെ ഭവനത്തിൽ നടന്ന 'മുറ്റത്ത് കൺവെൻഷൻ' വിശ്വാസികൾക്ക് പുത്തനുണർവായി. പാസ്റ്റർ ഫിന്നി തോമസ് വചന ശുശ്രൂഷയും വി.സി.എം. മെലഡീസ് ഗാനശുശ്രൂഷയും നിർവ്വഹിച്ചു. വീടിന്റെ പശ്ചാത്തലത്തിൽ നടന്ന ഈ കൂട്ടായ്മ സഭാംഗങ്ങൾക്കിടയിൽ സ്നേഹവും ആത്മീയ ഐക്യവും വർദ്ധിപ്പിക്കാൻ കാരണമായി.
എറൈസ് എബെനെസർ ഫീസ്റ്റ് 2026: ലോഗോ പ്രകാശനം

ഐപിസി എബെനസർ സഭയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് "എറൈസ് എബെനെസർ ഫീസ്റ്റ് 2026"-ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. പാസ്റ്റർ ടി. വി. ജോയ്, പാസ്റ്റർ സാബു ജോൺ എന്നിവർ ചേർന്ന് ലോഗോ അനാവരണം ചെയ്തു. സഭയുടെ 25 വർഷത്തെ ആത്മീയ വളർച്ചയെയും വരാനിരിക്കുന്ന ആഘോഷങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് ഈ ലോഗോ.
രജതശോഭയിലെ ആദരസന്ധ്യ 2026

എബെനെസർ സഭയുടെ രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച 'ആദരസന്ധ്യ 2026' ശ്രദ്ധേയമായി.പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, സഭയുടെ വളർച്ചയ്ക്ക് നേതൃത്വം നൽകിയ 19 പേരെ ആദരിച്ചു. പാസ്റ്റർ ശശി പോൾ മുഖ്യസന്ദേശം നൽകി. സ്നേഹവും നന്ദിയും നിറഞ്ഞ ഈ സംഗമം സഭയുടെ 25 വർഷത്തെ പ്രയാണത്തിലെ സുവർണ്ണ നിമിഷമായി മാറി.
മുറ്റത്ത് കൺവെൻഷൻ: സുരഭിക്കവലയിൽ ആത്മീയ വിരുന്ന്
സഭയുടെ സിൽവർ ജൂബിലിയോടനുബന്ധിച്ച് സുരഭിക്കവലയിലെ ഓണാട്ടുഭവനത്തിൽ നടന്ന രണ്ടാമത് 'മുറ്റത്ത് കൺവെൻഷൻ' ശ്രദ്ധേയമായി. പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ആശംസകൾ നേർന്നു. റവ. ജോൺസൺ വചനശുശ്രൂഷയും ബ്ലെസ് സിങ്ങേഴ്സ് ഗാനശുശ്രൂഷയും നിർവ്വഹിച്ചു. അയൽവാസികളുടെയും വിശ്വാസികളുടെയും സജീവ പങ്കാളിത്തം ഈ ആത്മീയ കൂട്ടായ്മയെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും വേദിയാക്കി മാറ്റി.
ടൗൺ ശുചീകരണ യജ്ഞം: മാതൃകയായി പിവൈപിഎ

സഭയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിവൈപിഎ (PYPA) സംഘടിപ്പിച്ച ടൗൺ ശുചീകരണ യജ്ഞം ശ്രദ്ധേയമായി. മാർച്ച് 15-ന് ആരാധനയ്ക്ക് ശേഷം ചർച്ച് റോഡ് മുതൽ ചെറ്റപ്പാലം ടൗൺ വരെയുള്ള ഭാഗങ്ങൾ വിശ്വാസികൾ ശുചീകരിച്ചു. സാമൂഹിക പ്രതിബദ്ധത വിളിച്ചോതിയ ഈ പ്രവർത്തനത്തെ നാട്ടുകാരും വ്യാപാരികളും പ്രശംസിച്ചു. ഒത്തൊരുമയുടെയും സേവനത്തിന്റെയും വലിയൊരു സന്ദേശം നൽകാൻ ഈ ഉദ്യമത്തിന് സാധിച്ചു.
ബോണ്ടിങ് 2k26: കുടുംബബന്ധങ്ങൾക്ക് പുതിയ ഉണർവ്

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ബോണ്ടിങ് 2k26’ ഫാമിലി സെമിനാർ കുടുംബബന്ധങ്ങളുടെ ദൃഢത വർദ്ധിപ്പിക്കുന്ന വേദിയിയായി. 19 കുടുംബങ്ങൾ പങ്കെടുത്ത സംഗമത്തിൽ ഒലിവ് ലൈഫ് സൊല്യൂഷനിലെ ട്രെയിനർമാർ ക്ലാസുകൾ നയിച്ചു. വിജ്ഞാനപ്രദമായ സെഷനുകളും ആക്ടിവിറ്റികളും വഴി കുടുംബജീവിതത്തിലെ സ്നേഹവും കെട്ടുറപ്പും പുതുക്കാൻ സഹായിച്ച ഈ സെമിനാർ വിശ്വാസികൾക്ക് വലിയ അനുഗ്രഹമായി.
'ഹാലോ' രക്തദാന ക്യാമ്പ്: സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാക്ഷ്യം
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വയനാട് മെഡിക്കൽ കോളേജുമായി സഹകരിച്ച് സംഘടിപ്പിച്ച 'ഹാലോ' രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.നൂറിലധികം പേർ രക്തം ദാനം ചെയ്ത ചടങ്ങിൽ ആരോഗ്യവിദഗ്ധർ ബോധവൽക്കരണം നൽകി. സഭയിൽ നിന്ന് 11 പേർ പങ്കാളികളായ ഈ കാരുണ്യപ്രവർത്തി, ഒരു സമൂഹമെന്ന നിലയിലുള്ള ഒത്തൊരുമയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും ഉത്തമ ഉദാഹരണമായി മാറി.
ടീൻ ഫീറ്റ് വി.ബി.എസ്: ആത്മീയ വസന്തം

സഭയുടെ സിൽവർ ജൂബിലി വർഷത്തിലെ വി.ബി.എസ്. 'ടീൻ ഫീറ്റ്' എന്ന പേരിൽ ഏപ്രിൽ 7 മുതൽ 9 വരെ ആവേശമായി മാറി. 350-ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത സംഗമത്തിൽ ഐ.സി.പി.എഫ്., സേവാഭാരത് അധ്യാപകർ ക്ലാസുകൾ നയിച്ചു. മൂല്യാധിഷ്ഠിത പാഠങ്ങൾ, സംഗീതം, ഗെയിമുകൾ എന്നിവയിലൂടെ പുതിയ തലമുറയ്ക്ക് ആത്മീയവും ധാർമ്മികവുമായ ഉണർവ് നൽകാൻ ഈ സംഗമത്തിന് സാധിച്ചു.
'കെറിഗ്മ': രജതസ്മരണകളുടെ സുവനീർ

സഭയുടെ 25 വർഷത്തെ വിശ്വാസയാത്രയും 'എറൈസ് എബെനെസർ ഫീസ്റ്റ് 2026' ആഘോഷങ്ങളും കോർത്തിണക്കി 'കെറിഗ്മ' സുവനീർ പ്രസിദ്ധീകരിക്കുന്നു. പിന്നിട്ട നാഴികക്കല്ലുകളും വിവിധ കർമ്മപദ്ധതികളും അടയാളപ്പെടുത്തുന്നതാണ് ഈ സമാഹാരം.
കഴിഞ്ഞ കാലങ്ങളിൽ സി.ഡി.സി-യിൽ (CDC) വിദ്യാർത്ഥികളുടെ സ്നേഹസംഗമം
സഭയുടെ ഭാഗമായിരുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ (CDC) മുൻകാല വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്നേഹസംഗമം മെയ് 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.
എറൈസ് എബെനെസർ ഫീസ്റ്റ് 2026 സമാപന സമ്മേളനം
സിൽവർ ജൂബിലി ആഘോഷങ്ങൾ 2026 മെയ് 8, 10 തീയതികളിൽ സമാപിക്കും. വെള്ളിയാഴ്ച പാസ്റ്റർ പ്രിൻസ് തോമസ് റാന്നിയും സ്റ്റാൻലി ജോണും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.രണ്ടാം ദിനമായ ഞായറാഴ്ച ടിബിൻ തങ്കച്ചൻ, സക്കു സാജു, ബ്യൂല അബ്രഹാം എന്നിവർ നയിക്കുന്ന സംഗീത വിരുന്നോടെ ആഘോഷങ്ങൾ സമാപിക്കും.
സിൽവർ ജൂബിലി നിറവിൽ ഐ.പി.സി എബെനെസർ ചെറ്റപ്പാലം; എറൈസ് എബെനെസർ ഫീസ്റ്റ് ആഘോഷങ്ങൾക്ക് മെയ് 10ന് സമാപനം

പുൽപ്പള്ളി: സിൽവർ ജൂബിലിയുടെ ഭാഗമായി ചെറ്റപ്പാലം ഐ.പി.സി എബെനെസർ നടത്തിവരുന്ന 'എറൈസ് എബെനെസർ ഫീസ്റ്റ് 2026' എന്ന ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം മെയ് 8,10 (വെള്ളി, ഞായർ) തീയതികളിൽ ചർച്ച് ഗ്രൗണ്ടിൽ നടക്കും.
മെയ് 8, വെള്ളിയാഴ്ച വൈകിട്ട് 6നു ആരംഭിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യപ്രഭാഷണം നടത്തും. സ്റ്റാൻലി ജോൺ തിരുവനന്തപുരം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
രണ്ടാം ദിനമായ ഞായറാഴ്ച വൈകിട്ട് 6 മുതൽ സംഗീത സാന്ദ്രമായ സമാപന സമ്മേളനം നടക്കും. ക്രിസ്തീയ സംഗീത പ്രശസ്തരായ ടിബിൻ തങ്കച്ചൻ & ടീം, സക്കു സാജു, ബ്യൂല അബ്രഹാം കണ്ണൂർ എന്നിവർ നയിക്കുന്ന സംഗീത വിരുന്ന് നടക്കും. കഴിഞ്ഞ 25 വർഷം ദൈവം നടത്തിയ വിശ്വസ്തതയെ സ്മരിക്കുന്ന ഈ അനുഗ്രഹീത നിമിഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
സ്ഥാപകനും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ടി.വി. ജോയ്, സിൽവർ ജൂബിലി പ്രോഗ്രാം കോഓർഡിനേറ്റർ ജിബിൻ പുൽപള്ളി, സഭാ കമ്മിറ്റി എന്നിവർ നേതൃത്വം നൽകും.
Advertisement
























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































