ഐപിസി എബനേസർ സ്വരാജ് സഭയിൽ ഏഴ് ദിന ഉപവാസപ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും
കട്ടപ്പന : ഐപിസി എബനേസർ സ്വരാജ് സഭയുടെ ആഭിമുഖ്യത്തിൽ ഏഴ് ദിന ഉപവാസപ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളു നവംബർ 23 മുതൽ 29 വരെ സ്വരാജ് ഐപിസി എബനേസർ ഹാളിൽ രാവിലെ 10 നും വൈകിട്ട് 6 നടക്കും നടക്കും.
പാസ്റ്റർ ഷിബിൻ ജി.ശാമുവേൽ ഐപിസി ഉപ്പുതറ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.വി വർക്കിയ്ക്ക് നല്കി പോസ്റ്റർ പ്രകാശനം ചെയ്തു.
നവംബറിൽ നടക്കുന്ന ഉപവാസം പ്രാർത്ഥന പാസ്റ്റർ കെ.വി വർക്കി (സെന്റർ മിനിസ്റ്റർ, ഐപിസി ഉപ്പുതറ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സാം ജോർജ് (പത്തനാപുരം), സജോ തോണിക്കുഴിയിൽ, ജിബിൻ പൂവക്കാല(പവർ വിഷൻ), ബിജു ചാക്കോ (ഡെറാഡൂൺ), പ്രിൻസ് തോമസ് (റാന്നി), റെജി മാത്യു (കുമ്പനാട്), സുനി ഐക്കാട്(ഐപിജി) എന്നിവർ പ്രസംഗിക്കും.
പാസ്റ്റർ ബിനു ചാരുത, സ്റ്റാൻലി മാത്യു, സൈലസ് ദേവസ്യ എന്നിവരോടൊപ്പം ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും. സുവി. ബിൻസൺ കെ. ബാബു( സഭാ ശുശ്രൂഷകൻ) യോഗങ്ങൾക്ക് നേതൃത്വം നൽകും.
Advt






