പാസ്റ്റർ ജി.ലൂക്കോസ് (85) കർത്തൃസന്നിധിയിൽ
മാവേലിക്കര: പെന്തെക്കോസ്ത് ദൈവസഭ മുൻ ജനറൽ സെക്രട്ടറിയും ട്രഷററും കുളനട ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായിരുന്ന താഴപ്പള്ളിൽ എബനേസ്സർ കോട്ടേജിൽ പാസ്റ്റർ ജി. ലൂക്കോസ് (85) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചെങ്കുളം നെടിയവിള കൂരംകുന്നിൽ കുടുംബാംഗമാണ്.
സംസ്കാരം ഫെബ്രുവരി 10 ചൊവ്വാഴ്ച രാവിലെ 8.30 ന് കുളനട ചർച്ച് ഓഫ് ഗോഡ് ഹാളിലെ ശുശ്രൂഷക്ക് ശേഷം ഉച്ചയ്ക്ക് 12.30 - ന് സഭാ സെമിത്തേരിയില്‍.
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഏകദേശം പതിനഞ്ചു സഭകളിൽ അഞ്ചു പതിറ്റാണ്ടോളം ശുശ്രൂഷ ചെയ്തു.
ഭാര്യ: ഏലിയാമ്മ ലൂക്കോസ്. പുന്തല താഴേപ്പള്ളിൽ കുടുംബാംഗമാണ്.
മക്കൾ: ഡെയ്സി ( മുംബൈ), ഷേർളി (ആസ്ട്രേലിയ), ഡോ.വെസ്ലി (യുകെ ട്രാൻസ്ഫോർമേഷൻ ചർച്ചിൻ്റെയും ലൈഫ് എ ബണ്ടൻ്റ് പെന്തെക്കോസ്തൽ ചർച്ചിൻ്റെയും സീനിയർ പാസ്റ്റർ), ഷൈനി (മുംബൈ), സന്തോഷ് (അദ്ധ്യാപകൻ, ന്യൂ തിയോളജിക്കൽ കോളജ്, ഡെറാഡൂൺ), ആൻസി (കോട്ടയം).
മരുമക്കൾ: ഏബ്രഹാം, റെജി, ജോയ്സ്, ബിജു, ജെസ്സി (അദ്ധ്യാപിക, ന്യൂ തി യോളജിക്കൽ കോളജ്, ഡെറാഡൂൺ), ബിജു (അദ്ധ്യാപകൻ, ഹോളി ഫാമിലി ഇൻ്റർനാഷണൽ സ്‌കൂൾ, ഇളങ്ങോയി).

