ഐപിസി ഗുഡല്ലൂർ ഏരിയ ഉദ്ഘാടനം സെപ്റ്റം. 30ന്
ഗുഡല്ലൂർ: ഐപിസി കേരള സ്റ്റേറ്റ് ഗുഡല്ലൂർ ഏരിയയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 30 ബുധനാഴ്ച രാവിലെ 10ന് ഗുഡല്ലൂർ ഐപിസി പുത്തൂർവയൽ ചർച്ച് ഗ്രൗണ്ടിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ഷിബു നെടുവേലിൽ ഉദ്ഘാടനം ചെയ്യും. ഐപിസി മലബാർ മേഖല പ്രസിഡന്റ് പാസ്റ്റർ ബാബു എബ്രഹാം അധ്യക്ഷത വഹിക്കും. ഐപിസി ഗുഡല്ലൂർ ഏരിയ കൺവീനറായി പാസ്റ്റർ വി.പി. സണ്ണിയാണ് നിയമിതനായത്. വിവിധ സഭാ നേതാക്കളും ശുശ്രൂഷകരും പങ്കെടുക്കും.
പാസ്റ്റർ ഫിജി ഫിലിപ്പ് (സെക്രട്ടറി, ഐപിസി മലബാർ സോൺ), പാസ്റ്റർ ജെയിംസ് വർഗീസ് (ചെയർമാൻ, ഐപിസി മലബാർ മിഷൻ ബോർഡ്), പാസ്റ്റർ എം.കെ. ജോയ് (സെക്രട്ടറി, ഐപിസി മലബാർ മിഷൻ ബോർഡ്), സജി മത്തായി കാതേട്ട് (ചെയർമാൻ, ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ്), സന്ദീപ് വിളമ്പുകണ്ടം (വൈസ് പ്രസിഡണ്ട്, പി.വൈ.പി.എ കേരള സ്റ്റേറ്റ്), പാസ്റ്റർ എം.ടി സാമുവേൽ (ഇന്ത്യ റിവൈവൽ അസംബ്ലി) തുടങ്ങിയവർ ആശംസകൾ അറിയിക്കും. ഡാനിയേൽ നീലഗിരി സംഗീത ശുശ്രൂഷ നയിക്കും.
പാസ്റ്റർ വി.പി. സണ്ണി കഴിഞ്ഞ 33 വർഷമായി ഗുഡല്ലൂരിൽ ഐപിസി യുടെ ശുശ്രൂഷകാനായി സുവിശേഷപ്രവർത്തനം ചെയ്യുകയാണ്. അദ്ദേഹത്തിന്റെ പ്രവർത്തന കാലയളവിൽ സഭാഹാളും, കൺവെൻഷൻ ഗ്രൗണ്ടും ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ ഐപിസി സഭയ്ക്ക് ഉണ്ടായിട്ടുണ്ട്. ഭാര്യ: ഗ്രേസി സണ്ണി. സനോജ് (യു.കെ), സൗമ്യ (സൗദി). ഇരുവരും കുടുബസ്ഥരാണ്.
Advertisement





























