ക്രൈസ്തവ എഴുത്തുകാരൻ തോമസ് പഞ്ഞിക്കാട്ടിൽ (75) നിര്യാതനായി

ക്രൈസ്തവ എഴുത്തുകാരൻ തോമസ് പഞ്ഞിക്കാട്ടിൽ (75) നിര്യാതനായി

തിരുവനന്തപുരം : ക്രൈസ്തവ എഴുത്തുകാരനും ഗ്രന്ഥരചയിതാവും ആയിരുന്ന നാലാഞ്ചിറ പഞ്ഞിക്കാട്ടിൽ അനുഗ്രഹയിൽ റ്റി. പി തോമസ് (75) നിര്യാതനായി. സംസ്കാരം മെയ് 27 ബുധനാഴ്ച ജയോത്സവം ഐപിസി സെമിത്തേരിയിൽ.

റാന്നി വെള്ളിയറ പഞ്ഞിക്കാട്ടിൽ കുടുംബാംഗമായ തോമസ് ഗൾഫ് മലയാളി ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം മുൻ പ്രസിഡൻ്റാണ്. പ്രബോധനം എന്ന കവിതാസമാഹാരം ശ്രദ്ധേയമായി. ഷാർജ പെന്തെക്കോസ്ത് അസംബ്ലിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു.

ഭാര്യ : ഒളശ ഇല്ലിമൂട്ടിൽ മറിയാമ്മ തോമസ്

മക്കൾ: മോൻസി, റോബിൻസൺ (ഇരുവരും ഷാർജ), മോനിഷ (യുഎസ്).