ഓര്‍മ്മകള്‍ അയവിറക്കി ഹെബ്രോൻ പിജി 7-ാമത് ബാച്ച് സംഗമം

ഓര്‍മ്മകള്‍ അയവിറക്കി ഹെബ്രോൻ പിജി 7-ാമത് ബാച്ച് സംഗമം

ചങ്ങനാശ്ശേരി : ഐപിസി ഹെബ്രോൻ പിജി 7-ാമത് (2001) ബാച്ച് സംഗമം മാമൂട് കണിച്ചുകുളം ഐപിസി ഹോരേബ് സഭാഹാളിൽ മാർച്ച് 3നു നടന്നു. ബാച്ചിന്റെ മൂന്നാമത് സംഗമമാണ് നടന്നത്. പാസ്റ്റർ ജെസ്സി മോൻ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ രാജന്‍ കെ പ്രസംഗിച്ചു. പാസ്റ്റർമാരായ റിജോ തോമസ്, ബിനോജ് ഊന്നുകൽ, പാസ്റ്റർ കെ.എൻ. യേശുദാസ്, ജിനു ജോൺ, സാം പി ഈശോ, ടി.എം. മാത്യു എന്നിവർ സംസാരിച്ചു. ഇന്ത്യയുടെ വിവിധ സ്റ്റേറ്റുകളിൽ നിന്നായി പാസ്റ്റർമാർ പങ്കെടുത്തു. 

വാർത്ത: പാസ്റ്റർ ബിനോജ് ഊന്നുകൽ (പബ്ലിസിറ്റി കൺവീനർ)

Advertisement