ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൻ കൺവെൻഷൻ

കൊട്ടാരക്കര: ശാരോൻ ഫെല്ലോഷിപ്പ് സഭകളുടെ കൊട്ടാരക്കര റീജിയൻ കൺവെൻഷൻ ഏപ്രിൽ 10 മുതൽ 13 വരെ ഓടനാവട്ടം ചർച്ച് ഗ്രൗണ്ടിൽ നടക്കും. 10നു വൈകിട്ട് റീജിയൻ പാസ്റ്റർ കുഞ്ഞപ്പി ഇടിച്ചെറിയ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ ജോമോൻ ജെ, പാസ്റ്റർ കെ. ജെ തോമസ് കുമളി, പാസ്റ്റർ ജോസഫ് കുര്യൻ എന്നിവർ പ്രസംഗിക്കും. ഞായറാഴ്ച്ച പകൽ നടക്കുന്ന പൊതുസഭായോഗത്തോടും തിരുമേശയോടും കൂടെ കൺവെൻഷനിൽ സമാപിക്കും. ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് പ്രസംഗിക്കും.
പകൽ യോഗങ്ങളിൽ വെള്ളിയാഴ്ച്ച വനിതാ സമാജത്തിൽ സിസ്റ്റർ എലിസമ്പത്ത് ഫിന്നി, ശുശ്രുഷക സമ്മേളനത്തിൽ പാസ്റ്റർ വി ജെ തോമസ്, ശനിയാഴ്ച്ച സി. ഇ. എം & സൺഡേസ്കൂൾ സംയുക്ത മീറ്റിംഗിൽ ഇവാ. സോളമോൻ പോൾ എന്നിവർ സംസാരിക്കും.
Advertisement