പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെൻറർ കൺവെൻഷന് തുടക്കമായി

പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെൻറർ കൺവെൻഷന് തുടക്കമായി

ഇത് സഭ ശിരസ്സ് ഉയർത്തേണ്ട കാലം:  പാസ്റ്റർ പി.ജെ .ബാബു  

 തിരുവല്ല: കർത്താവിൻ്റ മടങ്ങിവരവ് ആസന്നമായിരിക്കുന്ന ഈ കാലയളവിൽ വിശുദ്ധസഭ തല ഉയർത്തി സജ്ജമാകേണ്ട സമയമാണിതെന്ന് റാന്നി സെൻറർ പാസ്റ്റർ പി.ജെ.ബാബു പറഞ്ഞു.  റ്റി.കെ.റോഡിന് സമീപം കറ്റോട് റ്റി.പി.എം കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കുന്ന 

 ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവെൻഷനിൽ പ്രാരംഭ ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  

കർത്താവിൻ്റെ വരവിൽ എടുക്കപ്പെടാൻ വിശുദ്ധ ജീവിതം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. 

ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസിൻ്റെ പ്രാർഥനയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. 

വെള്ളി ,ശനി പകൽ യോഗങ്ങൾ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള ടി പി എം ആരാധനാ ഹാളിൽ നടക്കും. 

 ദിവസവും രാവിലെ 7-ന് ബൈബിൾ ക്ലാസ് ,9.30 ന് പൊതുയോഗം, മൂന്നിന് കാത്തിരിപ്പ് യോഗം, വൈകിട്ട് 5.45 ന് ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ രാത്രി 10 ന് പ്രത്യേക പ്രാർഥന എന്നിവയും ശനിയാഴ്ച ഉച്ചയ്ക്ക് 3 ന് പ്രത്യേക യുവജന മീറ്റിംങ്ങ് ഉണ്ടായിരിക്കും.

മിഷൻ പ്രവർത്തകർ വിവിധ പ്രാദേശിക ഭാഷകളിൽ കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും. സഭയുടെ സീനിയർ സെൻ്റർ പാസ്റ്റർമാർ പ്രസംഗിക്കും. 

 സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് തിരുവല്ല സെന്ററിന് കീഴിലുള്ള ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 33 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

വാർത്ത: ചാക്കോ കെ തോമസ് , ബെംഗളൂരു