സോദരി സമാജം കോട്ടയം സോണൽ പ്രവർത്തനോദ്ഘാടനം ജൂൺ 7 ന്
കോട്ടയം: ഐപിസി സോദരി സമാജം ( വിമൺസ് ഫെലോഷിപ്പ്) കോട്ടയം സോണൽ പ്രവർത്തനോദ്ഘാടനം ജൂൺ 7 ന് കോട്ടയം ഐപിസി സീയോൻ ടാബർനാക്കിൾ സഭാഹാളിൽ രാവിലെ 9.30 ന് നടക്കും.
കോട്ടയം നോർത്ത് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് അദ്ധ്യക്ഷനായിരിക്കും. ലില്ലികുട്ടി സാമുവേൽ മുഖ്യ വചന ശുശ്രൂഷ നിർവഹിക്കും.
സൂസൻ എം. ചെറിയാൻ (പ്രസിഡൻ്റ്), മേഴ്സി ബിജു (വൈസ് പ്രസിഡൻ്റ്), ജിനി ജോസ് (സെക്രട്ടറി), ലില്ലികുട്ടി ബേബി (ജോ. സെക്രട്ടറി), ആശ തോമസ് (ട്രഷറാർ) എന്നിവർ നേതൃത്വം നല്കും.

