ക്രിസ്ത്യാനികൾക്ക് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ആനുകൂല്യത്തിന് ശുപാർശ
തിരുവനന്തപുരം: ക്രിസ്ത്യാനികൾക്ക് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ആനുകൂല്യം നൽകണമെന്ന് ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട് ശുപാർശചെയ്തു. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സംവരണേതര വിഭാഗമെന്നാണ് വിളിക്കേണ്ടത്. സർക്കാരിന്റെ ന്യൂനപക്ഷക്ഷേമസ്ഥാപനങ്ങളുടെ ഭര ണത്തിൽ ക്രിസ്ത്യാനികൾക്കും ആനുപാതിക പ്രാതിനിധ്യം നൽകണമെന്നും ശുപാർശചെ യ്തു. റിപ്പോർട്ട് സർക്കാർ പ്രസിദ്ധപ്പെടുത്തി.
വിവിധ ക്രൈസ്തവസഭാ നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ, റിപ്പോർട്ട് നടപ്പാക്കുന്നതിന് മേൽനോട്ടസംവിധാനം വേണമെന്ന ആവശ്യമുയർന്നു. ഇതിനോട് യോജിച്ച മുഖ്യമന്ത്രി റിപ്പോർട്ട് നടപ്പാക്കു ന്നതിനെക്കുറിച്ച് വീണ്ടും ചർച്ചനടത്തുമെന്നും അറിയിച്ചു. പെന്തെക്കോസ്തു സഭകളെ പ്രതിനിധികരിച്ച് പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിലും പങ്കെടുത്തു.
പ്രധാന ശുപാർശകൾ:
1.കമ്യൂണിറ്റി ക്വാട്ടയിൽ മെറിറ്റടിസ്ഥാന ത്തിൽ പ്രവേശനം നേടുന്നവർക്ക് സ്ലോ ളർഷിപ്പ്
2.മലയോര-തീര മേഖലകളിൽ ഉന്നതവിദ്യാ ഭ്യാസ, പ്രൊഷണൽ കോഴ്‌സ്, സിവിൽ സർവീസ് പരിശീലന പരിശീലനകേന്ദ്രങ്ങൾ തുട ങ്ങണം
3.സ്വാശ്രയ മെഡിക്കൽ കോഴ്‌സുകളിലെ 50 ശതമാനം സർക്കാർസീറ്റിലെ 20 ശത മാനം കമ്യൂണിറ്റി ക്വാട്ടയാക്കണം. ബാക്കി 50 ശതമാനത്തിലെ 30 ശതമാനം പൊ തുകമ്യൂണിറ്റി ക്വാട്ടയും 20 ശതമാനം മാ നേജിങ് കമ്യൂണിറ്റിയുടെ പ്രത്യേക മാനേ ജ്മെന്റ്റ് ക്വാട്ടയുമാക്കണം.
5.പട്ടികവിഭാഗസംവരണത്തിൽ ആളില്ലെ ങ്കിൽ അത് ജനറൽ മെറിറ്റിൽ യോജിപ്പി ക്കാതെ എസ്.സി.സി.സി.ക്ക് നൽകണം. അവരും ഇല്ലെങ്കിൽ മറ്റുപിന്നാക്ക ന്യൂനപ ക്ഷവിഭാഗങ്ങൾക്ക് നൽകണം
6.രണ്ടുലക്ഷത്തിൽത്താഴെ വാർഷികവ രുമാനമുള്ള മാതാപിതാക്കളില്ലാത്ത ക്രി സ്ത്യൻ കുട്ടികൾക്കും പിതാവ് മരിച്ച സ്കൂൾ വിദ്യാർഥിനികൾക്കും ക്രൈസ്തവകർഷക രുടെ മക്കൾക്കും സ്ലോളർഷിപ്പ് നൽകണം
7.ഓർഫനേജുകൾക്കുള്ള സഹായം 1600 രൂപയാക്കണം
8. മദ്രസ അധ്യാപക ക്ഷേമനിധിപോലെ സൺഡേ സ്കൂൾ, വേദപഠന, മതബോ ധന അധ്യാപകർക്കായി നടപ്പാക്കണം. യത്തീംഖാനയിലെ അന്തേവാസികൾ ക്ക് പ്രൊഫഷണൽ കോഴ്‌സ് പഠിക്കാൻ നൽകുന്ന 10,000 രൂപയുടെ സ്റ്റോളർഷി പ്പ് ക്രിസ്ത്യൻ അനാഥാലയങ്ങളിലെ കുട്ടികൾക്കും നൽകണം
9.500 ചതുരശ്രയടിയിൽ താഴെയുള്ള ആരാധനാലയങ്ങൾക്കും കുരിശിൻതൊ ട്ടികൾക്കും കെട്ടിടനിർമാണച്ചട്ടങ്ങളിൽ ഇളവുനൽകണം
10.ഒ.ഇ.സി. വിഭാഗ ക്ഷേമത്തിനായി പ്ര ത്യേക ഡയറക്ടറേറ്റും കമ്മിഷനും രൂപവ ത്കരിക്കണം
11.സർക്കാർ സർവീസിലുള്ളവരുടെ ജാതിതിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിക്കണം
12. ക്രൈസ്തവചരിത്രം, സാഹിത്യം, കലകൾ, സുറിയാനി, ലത്തീൻ ഭാഷകൾ എന്നിവയിൽ ഗവേഷണപദ്ധതികൾ തുടങ്ങണം. വേദപഠനബിരുദങ്ങൾ സമാനബിരുദങ്ങൾക്ക് തുല്യമായി സർവകലാശാലകൾ അംഗീകരിക്കണം. ക്രിസ്ത്യൻ സ്റ്റഡി വിഭാഗവും ചെയറും തുടങ്ങണം
13. എയിഡഡ് സ്കൂളുകൾക്ക് കൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് പണം നൽകണം.
14.സ്പെഷ്യൽ സ്‌കൂളുകൾക്കും ജീവനക്കാർ ക്കും സർക്കാർ സ്‌കൂളിന് സമാനമായ ശമ്പളവും സൗകര്യങ്ങളും നൽകണം.
15.ക്രിസ്തുമതത്തിൽപ്പെട്ടവരും മറ്റുമതത്തിൽ പ്പെട്ടവരുമായുള്ള വിവാഹം പുരോഹിതൻ നടത്തിക്കൊടുത്തില്ലെങ്കിൽ പുരോ ഹിതനെ ശിക്ഷിക്കാൻ വ്യവസ്ഥയുള്ള മാ ര്യേജ് രജിസ്ട്രേഷൻ ബിൽ നടപ്പാക്കേണ്ട.
16.സെമിത്തേരികൾക്ക് ലൈസൻസ് ഏർ പ്പെടുത്തണം. അനുമതിക്കുള്ള വ്യവസ്ഥ ലഘൂകരിക്കണം.
17.സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന് മതാധിഷ്ഠിത പേര് നൽകരുത്

