ഐപിസി കുവൈറ്റ് ഒന്നാം സ്ഥാനം നേടി; ശ്രദ്ധേയമായി സ്ക്രിപ്ച്ചർ ചലഞ്ച്
ഐപിസി കുവൈറ്റ്
കുവൈറ്റ്: ഐപിസി കുവൈറ്റ് റീജിയൻ സഹോദരീ സമാജത്തിന്റെ നേതൃത്വത്തിൽ മെഗാ ബൈബിൾ ക്വിസ് 'സ്ക്രിപ്ച്ചർ ചലഞ്ച് 2025' ൽ ഐപിസി കുവൈറ്റ് ഒന്നാം സ്ഥാനവും, ഐപിസി ഫഹഹീൽ രണ്ടാം സ്ഥാനവും, ഐപിസി ഫുൾ ഗോസ്പൽ മൂന്നാം സ്ഥാനവും നേടി. ഡിസംബർ 13 ന് ഐപിസി അഹമ്മദി ഹാളിൽ നടന്ന പ്രോഗ്രാമിൽ 12 ടീമുകൾ പങ്കെടുത്തു. ആവർത്തനപുസ്തവും, അപ്പോസ്തല പ്രവർത്തികളും അടിസ്ഥാനമാക്കിയുള്ള ക്വിസ്സ് മത്സരമായിരുന്നു.
ഐപിസി ഫഹഹീൽ
വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും ഐപിസി കുവൈറ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ബെൻസൻ തോമസ് നൽകി.
ഐപിസി ഫുൾ ഗോസ്പൽ
പാസ്റ്റർ റെജിമോൻ സി. ജേക്കബ്, ഡോ. ബെന്നിസൺ യോഹന്നാൻ, പാസ്റ്റർ ജെയിംസ് മാനുവേൽ, പാസ്റ്റർ റെജി പി. ജോർജ്ജ്കുട്ടി എന്നിവർ സന്നിഹിതരായിരുന്നു. ഐപിസി കുവൈറ്റ് ജോയിന്റ് കൌൺസിൽ പ്രസിഡന്റ് ബോബി മാത്യു ആശംസ അറിയിച്ചു.
Advt.






























Advt.

























