ഐപിസി മുംബൈ വെസ്റ്റ് ഡിസ്ട്രിക്ട് കൺവെൻഷൻ ജനു. 9 മുതൽ

ഐപിസി മുംബൈ വെസ്റ്റ് ഡിസ്ട്രിക്ട് കൺവെൻഷൻ ജനു. 9 മുതൽ

മുംബൈ: ഐപിസി മുംബൈ വെസ്റ്റ് ഡിസ്ട്രിക്ട് 31 മത്ക ൺവെൻഷൻ 2026 ജനുവരി 9 മുതൽ 11 വരെ മുംബൈ ബയെന്ദേർ ഈസ്റ്റ്, ഭയെന്ദേർ റെയിൽവേ സ്റ്റേഷൻ സമീപം ശ്രീ സീതാറാം ദേവാജി ചൗദരി സഭാ ഗൃഹയിൽ  നടക്കും.

ഡിസ്ട്രിക്ട് പ്രസിഡൻ്റും സ്റ്റേറ്റ് സെക്രട്ടറിയും ആയ പാസ്റ്റർ കെ എ മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ വർഗ്ഗീസ് മത്തായി പ്രസംഗിക്കും. സജി സാമുവേൽ & ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ജനുവരി 9 വെള്ളിയാഴ്ച, ജനുവരി 10 ശനിയാഴ്ച എന്നീ ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ സുവിശേഷ സമ്മേളനവും 10 ശനി രാവിലെ 10.30 മുതൽ ബൈബിൾ ക്ലാസ് 3 മുതൽ   മധ്യസ്ഥ പ്രാർത്ഥനയും ജനുവരി 11 ഞായർ രാവിലെ 9.30 മുതൽ  സംയുക്ത ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

പാസ്റ്റർ കെ.എ മാത്യു (പ്രസിഡൻ്റ്), പാസ്റ്റർ വില്യം ജോർജ് (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ പ്രഭിൻ ടി വറുഗീസ് (സെക്രട്ടറി), യോഹന്നാൻ സാമുവേൽ (ജോ.സെക്രട്ടറി), ജോസ് ദാനിയേൽ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി  പ്രവർത്തിച്ചു വരുന്നു.