പിവൈപിഎ യുഎഇ റീജിയൻ കൺവെൻഷൻ ഓഗ.18 മുതൽ
ഷാർജ: പിവൈപിഎ യുഎഇ റീജിയണിന്റ വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 18,19 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ വൈകിട്ട് 7. 30 മുതൽ 1 ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും.
പിവൈപിഎ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കും. ഐപിസി റീജിയൺ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് ഉദ്ഘാടനം നിർവഹിക്കും. റവ.ഡോ.സാബു വർഗീസ് യുഎസ്എ മുഖ്യ സന്ദേശം നൽകും.
ബേർശേബാ ഷാർജ , പ്രയർ സെന്റർ അജ്‌മാൻ എന്നീ സഭകൾ ഗാനശുശ്രൂഷ നിർവഹിക്കും.

