ഹെബ്രോൺ ഗോസ്പൽ തിയോളജിക്കൽ സെമിനാരിയുടെ(HGTS) ഓൺലൈൻ ക്ലാസുകൾക്ക് ജൂലൈ 14 മുതൽ
ദുബായ്: ഹെബ്രോൺ ഗോസ്പൽ തിയോളജിക്കൽ സെമിനാരിയുടെ ഓൺലൈൻ എക്സ്റ്റൻഷൻ ക്ലാസുകൾ ജൂലൈ 14 വൈകിട്ട് ആരംഭിക്കും. മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ രാജ്യങ്ങളെ കോർത്തിണക്കിക്കൊണ്ട് ആരംഭിക്കുന്ന ഈ എക്സ്റ്റൻഷൻ പ്രോഗ്രാം ജോലിയോടൊപ്പം ദൈവവചനം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും പ്രയോജനപ്പെടുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലുമായി ബാച്ചിലർ ഓഫ് തിയോളജി, മാസ്റ്റർ ഓഫ് ഡിവിനിറ്റി, മാസ്റ്റർ ഓഫ് തിയോളജി എന്നീ കോഴ്സുകളാണ് ഓൺലൈനിലൂടെ പഠിക്കുവാൻ സാധിക്കുന്നത്. 25 ൽ പരം വർഷങ്ങൾ അനുഭവസമ്പത്തുള്ള ഹെബ്രോൺ ഗോസ്പൽ തിയോളജിക്കൽ സെമിനാരി IATA, ഐപിസി അംഗീകൃത വേദപഠനശാലയാണ്. ഡോ. ജോൺ തോമസ് ഡയറക്ടറായും, ഡോ. അലക്സ് ജോൺ പ്രിൻസിപ്പലായും, ഡോ. റെജി കടുക്കോയിക്കൽ വൈസ് പ്രിൻസിപ്പലായും സേവനമനുഷ്ഠിക്കുന്നു. വിവരങ്ങൾക്ക്: +971557283999, +91 94430 56447

