ഐപിസി പാമ്പാടി സെന്റർ: ലഹരി വിരുദ്ധ റാലി ആഗസ്റ്റ് 15ന് 

ഐപിസി പാമ്പാടി സെന്റർ: ലഹരി വിരുദ്ധ റാലി ആഗസ്റ്റ് 15ന് 

വാർത്ത: യോശുവ അനീഷ് (പബ്ലിസിറ്റി കൺവീനർ)

പാമ്പാടി:  ഐപിസി പാമ്പാടി സെന്റർ പുത്രിക സംഘടനകളുടെയും, വിവിധ ബോർഡുകളുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്വാതന്ത്ര്യ സന്ദേശ സുവിശേഷ റാലി ഓഗസ്റ്റ് 15ന് രാവിലെ 8:30 മുതൽ നടക്കും. ഐപിസി പാമ്പാടി സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉത്ഘാടനംനിർവഹിക്കും. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി  സാജു വർഗീസ് ഫ്ലാഗ് ഓഫ് നടത്തും.  പുളിക്കൽക്കവല, പള്ളിക്കത്തോട്, പാമ്പാടി, കൂരോപ്പട, അരീപ്പറമ്പ്, ഒറവയ്ക്കൽ, തിരുവഞ്ചൂർ, പേരൂർ, നാലുമണിക്കാറ്റ്, മണർകാട് തുടങ്ങിയ സ്ഥലങ്ങളിൽ സന്ദേശം നൽകും. കൊച്ചുമോൻ തോപ്പിൽ, സിജി വി. ജോൺ, റോഷൻ റ്റി. തോമസ് എന്നിവരാണ് ജനറൽ കൺവീനേഴ്‌സ്.

Advertisement